‘ടോയ്ലെറ്റില്‍ മൊബൈല്‍ കൊണ്ടുപോകുന്നവരാണോ’; എങ്കില്‍ നിങ്ങളുടെ പോക്ക് അപകടത്തിലേക്കാണ്..

December 29, 2023

ടോയ്ലെറ്റില്‍ പോകുന്ന സമയത്തും മൊബൈല്‍ ഒപ്പം കൊണ്ടുപോകുന്നതാണ് പുതിയ തലമുറയുടെ ശീലം. എന്നാല്‍ അപകടം വിളിച്ചുവരുത്തുന്ന പ്രവണതയാണ് ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യകമുള്ള വ്യക്തി ടോയ്ലെറ്റില്‍ പോയി വരാന്‍ അഞ്ച് മുതല്‍ പത്ത് മിനുട്ട് വരെ സമയമാണ് ആവശ്യം. എന്നാല്‍ മൊബൈല്‍ കൊണ്ടുപോകുന്നതോടെ പത്ത് മിനുട്ട് എന്നത് 20 മുതല്‍ 30 മിനുട്ടിലേക്ക് നീളും. പത്ത് മിനിറ്റ് കൂടുതല്‍ ചെലവഴിച്ചാല്‍ എന്ത് കുഴപ്പമാണ് ഉണ്ടാവുക എന്ന് ചിന്തിക്കാന്‍ വരട്ടെ. ടോയ്ലെറ്റിലെ മൊബൈല്‍ ഉപയോഗം ഉണ്ടാക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങള്‍ എന്താണെന്ന് നോക്കാം.. ( Using Mobile phone in toilet )

ടോയ്ലെറ്റില്‍ എല്ലായിടത്തും അണുക്കളുണ്ട്. ടോയ്ലെറ്റ് സീറ്റില്‍, ടിഷ്യൂ പേപ്പറില്‍, വാതില്‍ പിടിയില്‍ വരെ. അതുകൊണ്ട് തന്നെ മൊബൈല്‍ ടോയ്ലെറ്റില്‍ കൊണ്ടുപോകുന്നത് അവിടെയുള്ള അണുക്കല്‍ മൊബൈലില്‍ പകരുന്നതിന് കാരണമാകും. ഈ മൊബൈല്‍ മറ്റാരെങ്കിലും ഉപയോഗിച്ചാല്‍ അവരിലേക്കും ഈ അണുക്കള്‍ പടരും.

യുടിഐ; മൊബൈല്‍ ടോയ്ലെറ്റില്‍ കൊണ്ടുപോകുന്നത് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന് കാരണമാകും. ടോയ്ലെറ്റില്‍ മൊബൈല്‍ കാരണം അധിക സമയം ചെലവഴിക്കുന്നതാണ് ഈ അണുബാധയ്ക്ക് കാരണമാകുന്നത്.

ടോയ്ലെറ്റില്‍ മൊബൈല്‍ കൊണ്ടുപോകുന്നത് മലബന്ധത്തിന് കാരണമാകും. മലവിസര്‍ജനത്തിന്റെ സ്വാഭാവിക പ്രക്രിയയെ ഇത് തടസപ്പെടുത്തും. അതോടൊപ്പം തന്നെ ഹെമറോയിഡ് എന്ന ആരോഗ്യപ്രശ്‌നത്തിനും കാരണമാകും.ഗുഹ്യഭാഗത്തെ ഞരമ്പുകള്‍ക്കുണ്ടാകുന്ന വീക്കമാണ് ഹെമറോയിഡ്. ഇവയില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. രക്തം വമിക്കാനുള്ള സാധ്യതയുമുണ്ട്. ടോയ്ലെറ്റില്‍ 30 മിനുട്ടിലിധകം ചെലവഴിക്കുന്നത് ഹെമറോയിഡുകള്‍ക്ക് കാരണമാകും.

Read Also : ‘ഉദ്ഘടനത്തിനിടെ നിലതെറ്റിയ ബാറ്റിങ്’; മുഖമടച്ച് വീണ എം.എല്‍.എ ആശുപത്രിയില്‍

പിരിമുറുക്കത്തിന് കാരണമാകും. ഈ തിരക്കുള്ള ജീവിതത്തില്‍ ഒരു പക്ഷേ ടോയ്ലെറ്റില്‍ പോകുമ്പോള്‍ മാത്രമായിരിക്കാം മൊബൈല്‍ ഫോണിന്റേയോ മറ്റോ ശല്യങ്ങളൊന്നുമില്ലാതെ നാം സ്വസ്ഥമായി ഇരിക്കുന്നത്. ഈ സമയം കൂടിയാണ് ടോയ്ലെറ്റിലെ മൊബൈല്‍ ഉപയോഗം അപഹരിക്കുന്നത്. ഇത് നിങ്ങളെ വലിയ പിരിമുറുക്കത്തിലേക്ക് നയിക്കും.

Story highlights : Using Mobile phone in toilet