“ഈ കടം ഞാൻ എന്നെങ്കിലും തീർക്കും, ചതിക്കില്ല ഉറപ്പ്”; പേഴ്സ് അടിച്ചുമാറ്റിയ കള്ളന്റെ കുറിപ്പ്!!

December 30, 2023
viral note of the thief who stole the purse

പലതരം കള്ളന്മാരുണ്ട് ചുറ്റും. ചിലപ്പോൾ കളിയാക്കാനെങ്കിലും നമ്മൾ പറയാറുണ്ട് നല്ലവനായ കള്ളനെന്ന്. അതുപോലൊരു കള്ളനാണ് ഇപ്പോൾ താരം. പേഴ്സ് അടിച്ചുമാറ്റിയ ഒരു കള്ളന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്. എടുത്തപണം എന്നെങ്കിലും തിരിച്ച് നൽകുമെന്നും ചതിക്കില്ലെന്നുമാണ് കത്തിലെ ഉള്ളടക്കം.

കോഴിക്കോട് മാവൂർ സ്വദേശി അതുൽദേവിന്റെ പേഴ്‌സിൽ നിന്നാണ് പണം മോഷണം പോയത്. പണം നഷ്ടമായെങ്കിലും പേഴ്സും രേഖകളും തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് അതുൽദേവ്.

കഴിഞ്ഞ ബുധനാഴ്ചയാണ് അതുൽ ദേവിന്റെ പേഴ്സ് നഷ്ടമായത്. ദിവസങ്ങൾക്ക് ശേഷം പേഴ്സിലുണ്ടായിരുന്ന ലൈസൻസ്, ATM കാർഡ്, ആധാർ കാർഡ് എന്നിവ തിരികെ ലഭിച്ചു. ഒപ്പം ഒരു കത്തും.

Read Also : “ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വിനോദ സഞ്ചാര കേന്ദ്രം”; കേരളത്തെ പോലും പിന്നിലാക്കി പട്ടികയിൽ ഇടം നേടിയ നാട്!!


“ഇത് ഞാൻ എടുക്കുന്നു. നിങ്ങളെ ദൈവം തുണക്കട്ടെ. എന്നോട് ക്ഷമിക്കണം
ഈ കടം ഞാൻ എന്നെങ്കിലും തീർക്കും. ചതിക്കില്ല ഉറപ്പ്” എന്നാണ് കത്തിന്റെ ഉള്ളടക്കം.

പേഴ്സിനായി നടത്തിയ തെരച്ചിൽ വിഫലമായതോടെ പൊലീസിൽ പരാതി നൽകുകയും സോഷ്യൽ മീഡിയയിൽ വിവരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു അതുൽ. ഒടുവിൽ പൈപ്പ് ലൈനിലെ കോൺവെന്റ് പരിസരത്ത് വച്ച് പേഴ്സ് തിരികെ ലഭിക്കുകയായിരുന്നു. എന്നാൽ പേഴ്സിൽ നിന്ന് ലഭിച്ച കത്താണ് ഇപ്പോൾ നാട്ടിൽ വലിയ ചർച്ചയായത്. കള്ളന് മനസാക്ഷിയുണ്ട്, മോഷ്ടിക്കേണ്ടി വന്നതിൽ വിഷമവും എന്നാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ കമന്റുകൾ നൽകിയത്.

Story highlights – viral note of the thief who stole the purse