‘എനിക്ക് നൂറു വയസായോ?’ സ്വന്തം പ്രായം വിശ്വസിക്കാനാകാതെ ഒരു മുത്തശ്ശി- വിഡിയോ

December 13, 2023

പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്. ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോദങ്ങളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ. ശരീരത്തെ പ്രായം ബാധിക്കാതെ മനസ്സിൽ ചെറുപ്പം നിലനിർത്തുന്ന ഒരു മുത്തശ്ശിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. (Woman born in 1923 celebrates her 100th birthday)

1923-ൽ ജനിച്ച മുത്തശ്ശി 100-ാം ജന്മദിനം ആഘോഷിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്. മകൾ ഈ വർഷത്തെക്കുറിച്ച് അറിയിക്കുന്നു. പക്ഷെ തനിക്ക് 100 വയസായെന്ന് മുത്തശ്ശിക്ക് വിശ്വാസമാകുന്നില്ല. എനിക്ക് ഒരു 50 വയസായെ തോന്നുന്നുള്ളൂ എന്നും ഞാൻ ഇപ്പോഴും ഹെൽത്തി ആണെന്നും മുത്തശ്ശി പറയുന്നു. ഈ 100 വയസും അങ്ങനെതന്നെ കഴിയണം എന്ന് പ്രാർത്ഥിക്കുന്നതിനൊപ്പം ദൈവത്തിന് ഒരു രസകരമായ ഭീഷണിയും മുത്തശ്ശി നൽകുന്നുണ്ട്.

Read also: ‘ഇത് റോയൽ ക്രിസ്മസ് കാർഡ്’; ആശംസകളുമായി വില്യം രാജകുമാരനും കുടുംബവും!

അതേസമയം, വാർദ്ധക്യം ആഘോഷിക്കുന്നവർ ഇപ്പോൾ നിരവധിയാണ്. 80 വയസ്സുള്ള സ്ത്രീ നിർഭയമായി പാരാഗ്ലൈഡുചെയ്യുന്ന വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. സാരി ഉടുത്താണ് ആ വയോധിക സാഹസിക വിനോദത്തിൽ പങ്കെടുത്തത്. കൊച്ചു മകളുടെ വിവാഹത്തിന് എത്താനായി ആദ്യമായി ഒരു മുത്തശ്ശി വിമാനയാത്ര നടത്തുന്ന വിഡിയോ ശ്രദ്ധനേടിയിരുന്നു. വിമാനയാത്രയ്ക്കായി മുത്തശ്ശി വീട്ടിൽ നിന്നിറങ്ങുന്നതും എയർപോർട്ടിലേക്ക് പോകുന്നതും പിന്നീട് വിമാനത്തിൽ ഇരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. 

Story highlights- Woman born in 1923 celebrates her 100th birthday