വിക്രാന്ത് മാസി ചിത്രം ’12th ഫെയിൽ’ ഐഎംഡിബി റേറ്റിംഗ്-ൽ ഒന്നാമത്; പിന്തള്ളിയത് ഓപ്പൺഹൈമറിനെ!
2023-ൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത് നടൻ വിക്രാന്ത് മാസി അഭിനയിച്ച ’12th ഫെയിൽ’. UPSC എൻട്രൻസ് പരീക്ഷ എഴുതുന്ന കുട്ടികൾ നേരിടേണ്ടി വരുന്ന കഷ്ടപ്പാടും സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു യഥാർത്ഥ ജീവിത കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം ഒക്ടോബർ 27-ന് തിയറ്ററുകളിൽ എത്തുകയും ജനഹൃദയങ്ങൾ കവരുകയും ചെയ്തു. (12th Fail tops IMDb list beating Oppenheimer)
പ്രേക്ഷകരിൽ നിന്നും ക്രിട്ടിക്കുകളിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ചിത്രം ഇപ്പോഴും വാരിക്കൂട്ടുന്നത്. 12th ഫെയിലിനിതാ പുതിയൊരു അംഗീകാരം കൂടി. ഐഎംഡിബി-യിൽ (IMDb) ഏറ്റവും ഉയർന്ന റേറ്റിംഗ് നേടി ഒന്നാമത് എത്തിയിരിക്കുകയാണ് ഇപ്പോൾ ’12th ഫെയിൽ’. 10-ൽ 9.2 റേറ്റിംഗ് നേടി, IMDb-യുടെ ഇന്ത്യൻ സിനിമയിലെ മികച്ച 250 ചിത്രങ്ങളിൽ ഒന്നാം സ്ഥാനമാണ് ചിത്രം സ്വന്തമാക്കിയത്.
Read also: നിറകണ്ണുകളുമായി സംവിധായകൻ വിധു വിനോദ് ചോപ്രയെ കണ്ട്, യഥാർത്ഥ ’12ത് ഫെയിൽ താരങ്ങൾ’
‘ഓപ്പൺഹൈമർ’, ‘സ്പൈഡർമാൻ: എക്രോസ്സ് ദി സ്പൈഡർ വേർസ്’ എന്നീ ചിത്രങ്ങളെ വരെ പിന്തള്ളിയാണ് 12th ഫെയിൽ പട്ടികയിൽ ഒന്നാമതെത്തിയത്. കുറഞ്ഞത് 20,000 വോട്ടുകൾ ലഭിച്ച ലോകമെമ്പാടുമുള്ള എല്ലാ സിനിമകൾക്കും ഇടയിലാണ് ’12th ഫെയിൽ’ ഏറ്റവും ഉയർന്നതായി റേറ്റു ചെയ്യപ്പെട്ടത്.
സിനിമ, ടിവി, സെലിബ്രിറ്റി കണ്ടെന്റുകളുടെ ആധികാരിക വിവരങ്ങൾ ലഭിക്കുന്ന ഇടമാണ് IMDb. സിനിമകളുടെയും ഷോകളുടെയും ലോകം അടുത്തറിയാനും എന്താണ് കാണേണ്ടതെന്ന് തീരുമാനിക്കാൻ ആരാധകരെ സഹായിക്കുന്നതിനും രൂപകൽപ്പന ചെയ്തതാണ് IMDb
Story highlights: 12th Fail tops IMDb list beating Oppenheimer