എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ; പുതു ചരിത്രം കുറിച്ച് 4 വയസ്സുകാരി!
എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന പുതിയ റെക്കോഡ് സ്ഥാപിച്ച് ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള സാറ എന്ന നാല് വയസ്സുകാരി. 17,598 അടി ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള 274 കിലോമീറ്റർ നിറഞ്ഞ യാത്ര തന്റെ പിതാവ് ഡേവിഡ് സിഫ്രയ്ക്കും ഏഴ് വയസ്സുള്ള സഹോദരനുമൊപ്പമാണ് സാറ പൂർത്തിയാക്കിയത്. (4 year old girl becomes youngest to reach Everest base camp)
2023-ൽ അഞ്ചാം വയസ്സിൽ ഈ നേട്ടം കൈവരിച്ച പ്രിഷ ലോകേഷ് നിക്കാജൂവിന്റെ പേരിലാണ് പഴയ റെക്കോഡ്. നാല് വയസ്സും അഞ്ച് മാസം പ്രായവുമുള്ള സാറ മുൻ റെക്കോഡ് തകർക്കുകയായിരുന്നു.
Read also: ലോകത്തിലെ ഏറ്റവും പ്രതിഭാധനരായ വിദ്യാർഥികളുടെ പട്ടികയിൽ ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ ഒമ്പതുകാരി
എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള യാത്ര നിരവധി വെല്ലുവിളികൾ നിറഞ്ഞതാണ്. -25 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴുന്നത് ഉൾപ്പെടെ കഠിനമായ സാഹചര്യങ്ങൾക്കിടയിലും സാറ ശ്രദ്ധാപൂർവം പൊരുത്തപെട്ടതിനെ കുറിച്ച് പിതാവ് പറയുന്നു.
ചെറുപ്പം മുതലേ, സാറ ദിവസേന 5-10 കിലോമീറ്റർ നടക്കുമായിരുന്നു. 2023-ൽ മാത്രം, അവൾ വെല്ലുവിളി നിറഞ്ഞ യാത്രയ്ക്കായി ശാരീരികമായും മാനസികമായും സജ്ജമാകുന്നതിന് 2200 കിലോമീറ്ററോളം ദൂരം പിന്നിട്ടു. സാറയ്ക്ക് ചെക്ക് റിപ്പബ്ലിക്കിലും കാനഡയിലും പൗരത്വമുണ്ടെങ്കിലും കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസം. ചെക്ക്, ചൈനീസ്, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിൽ ഇതിനോടകം അവൾ പ്രാവീണ്യം നേടിയിട്ടുണ്ട്.
Story highlights: 4 year old girl becomes youngest to reach Everest base camp