ദിവസേന ക്ഷീണിച്ച കണ്ണുകൾ; പരിഹാരം തേടാം ആയുർവേദത്തിൽ!

January 19, 2024

വായന, ഡിജിറ്റൽ സ്‌ക്രീനുകളുടെ ഉപയോഗം, ദീർഘനേരം വാഹനമോടിക്കുക എന്നിങ്ങനെയുള്ള തീവ്രമായ ഫോക്കസ് ആവശ്യമുള്ള പ്രവർത്തനങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുമ്പോൾ കണ്ണുകൾക്ക് ക്ഷീണം സംഭവിക്കുന്നത് സ്വാഭാവികമാണ്. (Ayurvedic Remedies that help reduce eye strain)

ആയുർവേദത്തിൽ കണ്ണിന്റെ ആയാസം കുറയ്ക്കാനും ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന നിരവധി ഔഷധങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പ്രതിവിധികൾ കണ്ണുകളുടെ വീക്കം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ആശ്വാസം നൽകുകയും ചെയ്യുന്നു. കണ്ണിന്റെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സഹായിക്കുന്ന ലളിതമായ ആയുർവേദ ഔഷധങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ത്രിഫല:
അമലക്കി, ബിഭിതകി, ഹരിതകി എന്നീ മൂന്ന് പഴങ്ങളുടെ സംയോജനമാണ് ത്രിഫല. ഇത് കണ്ണുകൾ വൃത്തിയാക്കാനും വീക്കം കുറയ്ക്കാനും കണ്ണുകളുടെ പേശികളെ വിശ്രമിക്കാനും സഹായിക്കുന്നു. ഇത് ഉള്ളിൽ കഴിക്കുകയോ കണ്ണ് കഴുകാൻ ഉപയോഗിക്കുകയോ ചെയ്യാം.

കറ്റാർ വാഴ:
കറ്റാർ വാഴയ്ക്ക് തണുപ്പും ആശ്വാസവും നൽകുന്ന സ്വഭാവമുണ്ട്. ഇത് കണ്ണിന്റെ ആയാസം ഒഴിവാക്കും. ശുദ്ധമായ കറ്റാർ വാഴ ജെൽ കണ്ണുകൾക്ക് ചുറ്റും 15 മിനിട്ടോളം പുരട്ടി വെച്ച ശേഷം കഴുകി കളയാം.

Read also: ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം കൗമാരത്തിലും

റോസ് വാട്ടർ:
റോസ് വാട്ടർ കണ്ണുകളിൽ പുരട്ടുന്നത് കണ്ണുകൾക്ക് ഉന്മേഷം നൽകാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. കോട്ടൺ പാഡുകൾ റോസ് വാട്ടറിൽ മുക്കി 10 മുതൽ 15 മിനിറ്റ് കണ്ണുകൾക്ക് മുകളിൽ വെക്കാം.

വെള്ളരിക്ക:
കുക്കുമ്പർ കഷ്ണങ്ങൾക്ക് കണ്ണിന് തണുപ്പ് നൽകുകയും കണ്ണിന്റെ ആയാസം കുറയ്ക്കുകയും ചെയ്യും. 10-15 മിനിറ്റ് കണ്ണടച്ച് അതിന് മുകളിലായി തണുത്ത കുക്കുമ്പർ കഷണങ്ങൾ വെച്ച് റസ്റ്റ് ചെയ്യാം.

നെയ്യ്:
ഉറങ്ങാൻ പോകുന്നതിനു മുമ്പ് അല്പം ചെറുചൂടുള്ള നെയ്യ് കണ്ണുകളിൽ പുരട്ടുന്നത് കണ്ണിന്റെ ആയാസവും വരൾച്ചയും കുറയ്ക്കാൻ സഹായിക്കും.

Story highlights: Ayurvedic Remedies that help reduce eye strain