മലയാളത്തിന്റെ പൊന്നമ്പിളിയുടെ പിറന്നാളിന് ഇതിലും മികച്ചൊരു സമ്മാനമില്ല; പ്രിയനടന് വേറിട്ട ആശംസയുമായി ബിജുക്കുട്ടൻ

January 6, 2024

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാർ. ഹാസ്യ കഥാപാത്രമായും പ്രധാന കഥാപാത്രമായും വില്ലനായുമൊക്കെ സിനിമ ലോകത്ത് തിളങ്ങി നിന്ന താരം വാഹനാപകടത്തെത്തുടർന്ന് വർഷങ്ങളായി ചികിത്സയിലാണ്. അപകടം കവർന്നെടുത്ത അദ്ദേഹത്തിന്റെ അഭിനയ ജീവിതം തിരിച്ചുവരവിന്റെ പാതയിലാണ്. സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട ജഗതിയുടെ വിശേഷങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. അദ്ദേഹത്തിന്റെ പിറന്നാൾ ആയിരുന്നു. ഒട്ടേറെ ആളുകളാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.കൂട്ടത്തിൽ വേറിട്ടുനിൽകുകയാണ് നടൻ ബിജുക്കുട്ടന്റെ ആശംസ.

‘മലയാളത്തിൻറെ പൊന്നമ്പിളിക്ക് ഇന്ന് പിറന്നാൾ..ജഗതി ചേട്ടന് ഒരായിരം ജന്മദിനാശംസകൾ’- ബിജുക്കുട്ടൻ കുറിക്കുന്നു.ഒപ്പം ജഗതിയും മോഹൻലാലും ചേർന്ന് അവതരിപ്പിച്ച ഒരു ഹിറ്റ് രംഗം അനുകരിച്ചിരിക്കുകയാണ് നടൻ. ജഗതിയുടെ മാനറിസങ്ങളൊക്കെ അതേപടി അനുകരിച്ചുകൊണ്ടാണ് ബിജുക്കുട്ടൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, സിനിമയിൽ നിന്ന് അദ്ദേഹം എടുത്ത ഇടവേള വലിയ ശൂന്യതയാണ് മലയാള സിനിമയിൽ ഉണ്ടാക്കിയത്. വർഷങ്ങൾക്ക് ശേഷം സിബി ഐ 5 ചിത്രത്തിലൂടെ അദ്ദേഹം അഭിനയത്തിൽ തിരിച്ചു വരവ് നടത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ അത് സ്വീകരിച്ചത്.

Read also: മലപ്പുറത്തിനുമുണ്ട് ‘ലയണൽ മെസി’; മികച്ച ഫുട്‌ബോളറാക്കണമെന്ന ആഗ്രഹത്തോടെ പിതാവും

2012 മാര്‍ച്ചിലാണ് മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.   താരത്തിന്റെ തിരിച്ചുവരവിനായി അക്ഷമരായി കാത്തിരുന്ന ആരാധകർക്ക് താരം സിബിഐ-5 വളരെ സന്തോഷം പകർന്നിരുന്നു.

Story highlights- bijukkuttan’s birthday surprise for jagathy sreekumar