രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവ വിടപറഞ്ഞു; ഓർമയായി രാജ്മാത!
രാജസ്ഥാനിലെ സരിസ്ക ടൈഗർ റിസർവിൽ രാജ്മാത എന്ന് വിളിപ്പേരുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കടുവ 19-ാം വയസ്സിൽ വിടപറഞ്ഞു. ഒരിക്കൽ തരിശായിരുന്ന സരിസ്ക റിസർവിനെ പുനരുജ്ജീവിപ്പിച്ച രാജ്മാത മൂന്ന് മാസത്തെ വൈദ്യ പരിചരണത്തിന് ശേഷം ഒടുവിൽ പരിക്കുകൾക്കും അസുഖങ്ങൾക്കും മുൻപിൽ മരണത്തോട് കീഴടങ്ങുകയായിരുന്നു. (Country’s Oldest Tigress passes away at 19)
പരിക്കേറ്റതിനെ തുടർന്ന് വൈൽഡ് ലൈഫ് ഡോക്ടർമാരുടെ സമിതിയുടെ നിരീക്ഷണത്തിലായിരുന്നു കടുവ. വൈദ്യചികിത്സ സുഗമമാക്കുന്നതിന് ഏകദേശം 113 ദിവസത്തേക്ക് രാജ്മാതയുടെ കാട്ടിലെ സഞ്ചാരം നിയന്ത്രിച്ചിരിക്കുന്നു. പതിവ് പരിശോധനയ്ക്കിടെ യാതൊരു അനക്കവുമില്ലാതായതോടെ വൈൽഡ് ലൈഫ് ഡോക്ടർമാർ അവളുടെ മരണം സ്ഥിതികരിക്കുകയായിരുന്നു.
Read also: രാജ്യത്തെ ആദ്യ സോളാർ AC ബസ് കണ്ണൂരിൽ; ‘സംഗീത്’ സൂപ്പർകൂളാണ്!
സരിസ്കയുടെ കടുവകളുടെ എണ്ണം വീണ്ടെടുക്കുന്നതിൽ കാര്യമായ പങ്കുവഹിച്ച രാജ്മാത റിസർവിൽ ജനിച്ച 30 കുട്ടികളിൽ 25 പേരെയും പ്രസവിച്ചയാളാണ്. അമ്മ എന്നതിലുപരി ടൈഗർ റിസർവിന്റെ രക്ഷക കൂടിയായിരുന്നു അവൾ.
2004-ൽ സരിസ്ക നാഷണൽ പാർക്ക് ഒരു ഇരുണ്ട കാലഘട്ടത്തെ അഭിമുഖീകരിച്ചു. വേട്ടയാടൽ മൂലം കടുവകളുടെ വംശനാശം സംഭവിച്ചതായി കണ്ടെത്തി. സ്വാതന്ത്ര്യാനന്തരം, കടുവകളില്ലാത്ത ഇന്ത്യയിലെ ഏക കടുവാ സങ്കേതം എന്ന തലക്കെട്ടും ഇതിന് ലഭിച്ചു.
Story highlights: Country’s Oldest Tigress passes away at 19