ഉലുവ വെള്ളം കുടിച്ചാൽ അഞ്ചുണ്ട് മെച്ചം; അറിയാം ഗുണങ്ങൾ!
സാധാരണയായി പാചകത്തിനും ഔഷധമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഉലുവ. അൽപ്പം കയ്പ്പാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഉലുവ മുൻപന്തിയിലാണ്. ഉലുവ വെള്ളത്തിൽ കുതിർത്ത് ഉണ്ടാക്കുന്ന ഉലുവ വെള്ളത്തിനും നിരവധി ഗുണങ്ങളുണ്ട്. ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് എന്നിവയുൾപ്പെടെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കുന്നതിന്റെ പ്രധാനപ്പെട്ട അഞ്ച് ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. (Five benefits of drinking Fenugreek water)
മെച്ചപ്പെട്ട ദഹനം:
ഉയർന്ന നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും. മികച്ച പോഷക ആഗിരണം പ്രോത്സാഹിപ്പിക്കാനും ഇതിന് കഴിയും.
ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു:
വിശപ്പ് കുറയ്ക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.
കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു:
ഉലുവ വെള്ളം പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ:
ഉലുവ വെള്ളത്തിൽ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങി വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകളെ ലഘൂകരിക്കാൻ സഹായിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു:
ഉലുവ വെള്ളം പതിവായി കഴിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ചർമ്മത്തിന് നിറവും സ്വാഭാവിക തിളക്കവും നൽകാൻ ഉലുവയ്ക്ക് കഴിയും.
Read also: ദിവസവും പാൽ കുടിച്ചാൽ ഇത്രയും ഗുണങ്ങളോ..!
ഉലുവ വെള്ളം തയ്യാറാക്കുന്ന വിധം:
ഒന്നോ രണ്ടോ ടീസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ അല്ലെങ്കിൽ കുറഞ്ഞത് 4 മണിക്കൂർ കുതിർക്കാൻ വെയ്ക്കുക. രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കാം. ഉലുവയുടെ അതികഠിനമായ രുചി ഇഷ്ടമല്ലെങ്കിൽ രാത്രി മുഴുവൻ വയ്ക്കുന്നതിന് പകരം ചെറുചൂടുള്ള വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കാം.
ആരോഗ്യം പരിപാലിക്കാൻ ഏറ്റവും മികച്ചത് ഭക്ഷണമാണെങ്കിലും പെട്ടന്നുള്ള മാറ്റങ്ങളും ക്രമീകരണങ്ങളും വരുത്തുന്നതിന് മുൻപ് ഡോക്ടർമാരെയോ ആരോഗ്യ വിദഗ്ധരെയോ സമീപിക്കുന്നത് ഗുണം ചെയ്യും. ഓരോരുത്തരുടെയും ശരീരപ്രകൃതിയും ആരോഗ്യ നിലയും അനുസരിച്ചുള്ള മെച്ചപ്പെടുത്തലുകൾ സ്വീകരിക്കുന്നതാണ് ഉചിതം.
Story highlights: Five benefits of drinking Fenugreek water