‘ഇത് പാതിവെന്ത ഗോൾഡ് ടീസർ’- ഒരുവർഷത്തിന് ശേഷം പുറത്തുവിട്ട് അൽഫോൺസ് പുത്രൻ

January 4, 2024

പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘ഗോൾഡ്’. ഏഴ് വർഷങ്ങൾക്ക് ശേഷമായിരുന്നു അൽഫോൻസിൻറെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. എന്നാൽ,പ്രതീക്ഷിച്ച വിജയം നേടാൻ ഈ ചിത്രത്തിനായില്ല.അടുത്തിടെ സിനിമയെക്കുറിച്ച് വിവാദപരമായ ചില പ്രസ്താവനകൾ അൽഫോൻസ് പുത്രൻ നടത്തിയിരുന്നു. ഏറെ ചർച്ചകൾ അൽഫോൻസ് പുത്രന്റെ വാക്കുകൾ ഉയർത്തിവിട്ടിരുന്നു. ഇപ്പോഴിതാ, റിലീസ് ചെയ്യാതെ പോയ എഡിറ്റ് ചെയ്യാത്ത ഗോൾഡിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ഇദ്ദേഹം.

‘ഗോൾഡിന്റെ ആരാധകർക്കായി പാതിവെന്ത പരുവത്തിൽ റിലീസ് ചെയ്യാത്ത ടീസർ. ലോഗോ രൂപകൽപന ചെയ്യുന്നതിന് മുമ്പ്, കളർ തിരുത്തലിന് മുമ്പ്, ശബ്ദ രൂപകൽപ്പനയ്ക്ക് മുമ്പ്, ബിജിഎം ലഭിക്കുന്നതിന് മുമ്പ്. നിങ്ങൾ എല്ലാവരും അത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹാഫ് ബേക്ക്ഡ് ടീസറാണിത്.’- അൽഫോൺസ് പുത്രൻ കുറിക്കുന്നു.

Read also: വ്യായാമത്തിന് പകരം ഇനി ഗുളിക; പുത്തൻ ഗവേഷണങ്ങൾ പണിപ്പുരയിൽ

2022 ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രമായിരുന്നു ഗോൾഡ്. ഒരുവർഷം പിന്നിട്ടതിന് ശേഷമാണ് അൽഫോൺസ് പുത്രൻ ചിത്രത്തിന്റെ പൂർത്തിയാകാത്ത ടീസർ പുറത്തുവിട്ടത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Story highlights- gold movie unreleased teaser out now