വടക്കുംനാഥന്റെ നടയിൽ വിവാഹിതരായി ഗോവിന്ദ് പത്മസൂര്യയും ഗോപികയും- വിഡിയോ

January 28, 2024

ജിപി എന്നറിയപ്പെടുന്ന പ്രിയ ടിവി അവതാരകൻ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നവരാത്രി വേളയിൽ അഷ്ടമി ദിനത്തിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഗോവിന്ദ് പത്മസൂര്യ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങി പങ്കെടുത്തത്. അതേസമയം, വിവാഹനിശ്ചയത്തോട് അനുബന്ധിച്ച് ഇരുവരും വിവാഹവിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ആരാധകരുടെ അനുഗ്രഹവും തേടിയിരുന്നു.

‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ..’.- ഗോവിന്ദ് പത്മസൂര്യ കുറിച്ചതിങ്ങനെ.

read also: ‘43-ാം വയസിൽ ചരിത്രം’; ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടമുയർത്തി ബൊപ്പണ്ണ!

അഭിനയരംഗത്ത് നിന്നുമാണ് ഇരുവരും. ബാലതാരമായി സിനിമയിലെത്തിയ ഗോപിക അനിൽ ഒറ്റ പരമ്പരയിലൂടെ ജനപ്രിയയ്യായി മാറി. മലയാളി പ്രേക്ഷകരുടെ ഇഷ്ടം സിനിമയിലൂടെയും അവതരണത്തിലൂടെയും സ്വന്തമാക്കിയ ആളാണ് ഗോവിന്ദ് പത്മസൂര്യ.

Story highlights- govind padmasurya and gopika marriage photos