ചുമ മുതൽ ഓർമ്മക്കുറവിന് വരെ കൽക്കണ്ടം; അറിയാം ഗുണങ്ങൾ!

January 7, 2024

കുട്ടിക്കാലത്ത് അടുക്കളയിൽ നിന്ന് ആരും കാണാതെ പഞ്ചസാര കട്ട് കഴിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. എന്നാൽ പഞ്ചസാരയേക്കാൾ മികച്ചൊരാൾ അടുക്കളയിൽ ഉണ്ടായിരുന്നിരിക്കണം. മിട്ടായി പോലെ നുണഞ്ഞ് ആസ്വദിക്കാൻ പാകത്തിനുള്ള കൽക്കണ്ടത്തിനും ഫാൻ ബെയ്‌സ് ഒട്ടും കുറവല്ല. എന്നാൽ മധുരമുള്ള ഒരു പദാർത്ഥം എന്നതിലുപരി ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങൾ കൽക്കണ്ടത്തിനുണ്ട്. നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ കൽക്കണ്ടം സഹായിക്കുന്ന വിധങ്ങൾ ഏതൊക്കെയെന്ന് നോക്കാം. (Health benefits of consuming Rock sugar)

ജലദോഷത്തിനും ചുമയ്‌ക്കും ഉത്തമം:
ചുമ, ജലദോഷം, തൊണ്ടവേദന എന്നീ അവസ്ഥകളെ വേഗത്തിൽ ലഘൂകരിക്കാൻ കഴിയുന്ന രോഗശാന്തി ഗുണങ്ങളുള്ള ഒരു അത്ഭുത വസ്തുവാണ് കൽക്കണ്ടം. അര ടീസ്പൂൺ കൽക്കണ്ടവും കുരുമുളകും പേസ്റ്റ് രൂപത്തിലാക്കി രാത്രിയിൽ കഴിക്കുന്നത് തൊണ്ടവേദന ശമിപ്പിക്കും. ഇളം ചൂടുവെള്ളത്തിൽ കൽക്കണ്ടവും കുരുമുളകും ചേർത്ത് കഴിക്കുന്നത് ചുമ ശമിപ്പിക്കാനും കഫം പുറന്തള്ളാനും സഹായിക്കും.

ദഹനം പ്രോത്സാഹിപ്പിക്കുന്നു:
മധുരമുള്ളതിനാൽ തന്നെ ഭക്ഷണത്തിന് ശേഷം ഒരു മിട്ടായി എന്ന പോലെ ഇത് കഴിക്കാം. ദഹനപ്രക്രിയ വേഗമാക്കാൻ കലക്കണ്ടത്തിനു കഴിവുണ്ട്.

ഓർമശക്തി വർദ്ധിപ്പിക്കുന്നു:
ഓർമശക്തി മെച്ചപ്പെടുത്താനും ക്ഷീണം ലഘൂകരിക്കാനും കൽക്കണ്ടതിന് സാധിക്കും. രാത്രിയിൽ കൽക്കണ്ടതോടൊപ്പം ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്.

Read also: ഈന്തപ്പഴം- ഒരുപാട് പ്രശ്നങ്ങൾക്ക് ഒരൊറ്റ പ്രതിവിധി

ഉന്മേഷദായക പാനീയം:
വേനൽക്കാലത്ത് ഉന്മേഷദായകമായ പാനീയമായും കൽക്കണ്ടം ഉപയോഗിക്കാറുണ്ട്. ഇത് മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുകയും സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യുന്നു. തൽക്ഷണ ഊർജ്ജത്തിന്റെ ഉറവിടം കൂടിയാണിത്. ഒരു സ്പൂൺ കൽക്കണ്ടം പൊടിച്ചത് ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി ഈ പാനീയം തയ്യാറാക്കാം.

പാചകത്തിന് മികച്ചത്:
സാധാരണ ടേബിൾ ഷുഗറുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യകരവും ശുദ്ധീകരിക്കപ്പെടാത്തതുമായ പഞ്ചസാരയുടെ ശ്രോതസ്സാണ്‌ കൽക്കണ്ടം. പരമ്പരാഗത മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ, മറ്റ് പലഹാരങ്ങൾ എന്നിവയ്‌ക്കൊപ്പവും നന്നായി യോജിക്കുന്ന തനതായ രുചി ഇതിനുണ്ട്.

ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നു:
വിളർച്ച അനുഭവിക്കുന്നവർ ദൈനംദിന ഭക്ഷണത്തിൽ കൽക്കണ്ടം ഉൾപ്പെടുത്തണമെന്ന് ആയുർവേദ വിദഗ്ധർ ശക്തമായി ശുപാർശ ചെയ്യുന്നു. വിവിധ ധാതുക്കൾ, വിറ്റാമിനുകൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ കൽക്കണ്ടത്തിന്റെ പതിവായ ഉപയോഗം രക്തചംക്രമണം വർധിപ്പിക്കുക മാത്രമല്ല, തലകറക്കം, ക്ഷീണം, തളർച്ച തുടങ്ങിയ അനീമിയയുമായി ബന്ധപ്പെട്ട മറ്റ് സങ്കീർണതകൾ തടയുകയും ചെയ്യുന്നു.

Story highlights: Health benefits of consuming Rock sugar