28 വർഷങ്ങൾക്ക് ശേഷം; ലോകസുന്ദരി മത്സരത്തിന് വേദിയാകാൻ ഇന്ത്യ!
നീണ്ട 28 വർഷങ്ങൾക്ക് ശേഷം 71-ാമത് മിസ് വേൾഡ് മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. മിസ് വേൾഡിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് സംഘാടകർ ഈ വാർത്ത പ്രഖ്യാപിച്ചത്. (India to host 71st Miss World Pageant)
Chairman of Miss World, Julia Morley CBE stated "Excitement fills the air as we proudly announce India as the host country for Miss World. A celebration of beauty, diversity, and empowerment awaits. Get ready for a spectacular journey! 🇮🇳 #MissWorldIndia #BeautyWithAPurpose
— Miss World (@MissWorldLtd) January 19, 2024
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ, മിസ് വേൾഡ് ചെയർമാൻ ജൂലിയ മോർലി പറയുന്നു, “മിസ് വേൾഡിന്റെ ആതിഥേയ രാജ്യമായി ഇന്ത്യയെ അഭിമാനത്തോടെ പ്രഖ്യാപിക്കുമ്പോൾ ആവേശം നിറയുന്നു. സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആഘോഷം നിങ്ങൾക്കായി കാത്തിരിക്കുന്നു. അതിശയകരമായ യാത്രയ്ക്ക് തയ്യാറാകൂ!”
Read also: ഖുറേഷി വരവിനൊരുങ്ങുന്നു; പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്!
1996-ൽ ബെംഗളുരൂവിൽ വെച്ചാണ് അവസാനമായി ഇന്ത്യയിൽ മിസ് വേള്‍ഡ് മത്സരം നടന്നത്. 1966 -ൽ ലോകസുന്ദരി കിരീടം നേടിയ റീത്ത ഫാരിയയാണ് ആദ്യമായി ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി. 1994-ൽ ഐശ്വര്യ റായ് ബച്ചനും 1997-ൽ ഡയാന ഹെയ്ഡനും ലോകസുന്ദരിപ്പട്ടം നേടിയിരുന്നു.
യുക്ത മുഖി 1999-ൽ ഇന്ത്യയുടെ നാലാമത്തെ ലോകസുന്ദരിയായപ്പോള്‍ പ്രിയങ്ക ചോപ്ര ജോനാസ് 2000-ൽ ലോകസുന്ദരിയായി. 2017-ൽ മാനുഷി ചില്ലറാണ് കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി.
ഫെബ്രുവരി 18 നും മാർച്ച് 9 നും ഇടയിലാണ് ഈ വർഷത്തെ ലോക സുന്ദരി പട്ടത്തിനുള്ള മത്സരം നടക്കുക. ദില്ലിയിലെ ഭാരത് മണ്ഡപം, മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്റർ എന്നിവയായിരിക്കും വേദികള്‍.
Story highlights: India to host 71st Miss World Pageant