പുതുവർഷം നേർന്ന് പുത്തൻ ലുക്കിൽ കാവ്യാ മാധവൻ,ഒപ്പം മഹാലക്ഷ്മിയും

January 1, 2024

ലോകം 2024നെ വരവേറ്റ് കഴിഞ്ഞു. ആഘോഷങ്ങളും ആരവങ്ങളുമായി പുതുവർഷം പിറന്നു. ഇപ്പോഴിതാ, പുതുവത്സര ആശംസകളുമായി എത്തിയിരിക്കുകയാണ് നടി കാവ്യാ മാധവൻ. വിദേശത്ത് നിന്നുമാണ് കാവ്യയുടെ പുതുവർഷ പോസ്റ്റ്. മകൾ മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ‘ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ നിറഞ്ഞ ഒരു വർഷം നിങ്ങൾക്ക് ആശംസിക്കുന്നു..പുതുവത്സരാശംസകൾ…’- കാവ്യാ മാധവൻ കുറിക്കുന്നു.

അതേസമയം, കാവ്യയുടെ പുത്തൻ ലുക്കും ശ്രദ്ധനേടുകയാണ്. പതിവിലും വേറിട്ട ലുക്കിലാണ് കാവ്യാ ഇത്തവണ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കാവ്യാ മാധവന് ഔദ്യോഗിക ഫേസ്ബുക്ക് പേജുണ്ടെങ്കിലും പൊതുവെ സജീവമല്ല.

ബാലതാരമായി സിനിമയിലെത്തിയ ആളാണ് കാവ്യാ മാധവൻ. 1991-ൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി മമ്മൂട്ടി നായകനായ ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തി നേടി. 1999-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ‘തെങ്കാശിപട്ടണം’, ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’, ‘മീശ മാധവൻ’, ‘തിളക്കം’, ‘സദാനന്ദന്റെ സമയം’, ‘മിഴി രണ്ടിലും’, ‘പുലിവാൽ കല്യാണം’, ‘പെരുമഴക്കാലം’ തുടങ്ങിയ സിനിമകൾ കാവ്യയെ ജനപ്രിയയാക്കി മാറ്റി.

Read also: പുതുവത്സര രാവില്‍ സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ചിടും; ആശ്വാസമായി കെഎസ്ആര്‍ടിസി യാത്ര ഫ്യൂവല്‍സ്‌

മലയാളികളുടെ പ്രിയ നായികയാണ് കാവ്യ മാധവൻ. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന കാവ്യ മകൾ മഹാലക്ഷ്മിയുടെ ജനനത്തോടെ കൂടുതൽ തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാത്ത കാവ്യ മാധവൻ ചില വിവാഹ വിരുന്നുകളിലും ക്ഷേത്ര ദർശനത്തിലുമൊക്കെ ദിലീപിനൊപ്പം എത്താറുണ്ട്.

Story highlights- kavya madhavan celebrating new year with mahalakshmi