കടലഴകോടെ കീർത്തി; മനോഹര ചിത്രങ്ങൾ
തെന്നിന്ത്യൻ സിനിമയിൽ മികച്ച അഭിപ്രായം നേടി സജീവമാകുകയാണ് നടി കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മറ്റു ഭാഷകളിൽ ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘സർക്കാരു വാരി പാട്ട’ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ കീർത്തി സുരേഷ് ഇപ്പോഴിതാ, മനോഹരമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്.
കടൽനീല നിറത്തിലുള്ള മനോഹരമായ പട്ടുസാരിയിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങൾ വളരെയധികം ശ്രദ്ധനേടി. അഭിനയത്തിൽ അത്ഭുതം തീർത്തിട്ടുള്ള നടിയാണ് കീർത്തി സുരേഷ്. കരിയറിന്റെ തുടക്കത്തിൽ തന്നെ ദേശീയ പുരസ്കാരവും നേടിയിരുന്നു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് കീർത്തിയെ തേടി ദേശീയ പുരസ്കാരം എത്തിയത്. തെന്നിന്ത്യൻ താരറാണിയായ സാവിത്രിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. സിനിമയിൽ സാവിത്രിയായി കീർത്തി സുരേഷും ജെമിനി ഗണേശായി ദുൽഖർ സൽമാനുമാണ് വേഷമിട്ടത്. ദുൽഖർ സൽമാൻ നായകനായെത്തിയ ആദ്യ തെലുങ്ക് ചിത്രവുമായിരുന്നു മഹാനടി.
അതേസമയം, തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കീർത്തി സുരേഷ്. മലയാളത്തിന് പുറമെ അന്യ ഭാഷ സിനിമകളില്‍ മുൻനിരയിലുള്ള കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും.
Story highlights- keerthi suresh saree photos viral