കറുപ്പിനഴക്…- സാരിയിൽ സുന്ദരിയായി മഞ്ജു വാര്യർ
തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും വിജയകരമായ നേട്ടങ്ങൾ സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ മഞ്ജു വാര്യർ തനിക്കായി ഒരു ഇടം നേടിയിട്ടുണ്ട്. മഞ്ജുവിന്റെ ഭൂരിഭാഗം സിനിമകളും മലയാള ചലച്ചിത്രമേഖലയിലായിരിക്കെ, ഇപ്പോൾ മറ്റുഭാഷകളിലേക്കും ഒരു ചുവടുമാറ്റം നടത്തിയിരിക്കുകയാണ് നടി. തമിഴിൽ സജീവമാകുന്ന തിരക്കിലാണ് മഞ്ജു വാര്യർ. അഭിനയത്തിരക്കിനിടയിലും പ്രായം പിന്നോട്ടെന്ന പോലെയാണ് മഞ്ജു വാര്യർ.
ഇപ്പോഴിതാ, മനോഹരമായ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. കറുപ്പ് സാരിയിൽ കൂടുതൽ ചെറുപ്പമായുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ‘Mr X’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യർ ഇനി വേഷമിടുന്നത്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലുള്ളത്. സിനിമയ്ക്ക് പുറത്തും മഞ്ജു വാര്യർക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവിൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു ഇന്ത്യൻ താരമുണ്ടോയെന്ന് സംശയമാണ്. വലിയ പ്രചോദനമായാണ് മഞ്ജു വാര്യരെ നിരവധി ആളുകൾ നോക്കിക്കാണുന്നത്. സ്വപ്നങ്ങൾ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരത്തിന് വലിയൊരു ഇടമാണ് മലയാളി മനസ്സുകളിൽ ഉള്ളത്.
Read also: “അപകടപരമായ മാതൃക”; ‘അന്നപൂരണി’ നെറ്റ്ഫ്ലിക്ക്സിൽ നിന്നും നീക്കം ചെയ്തതിൽ പ്രതികരിച്ച് പാർവതി
വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തി മികച്ച നടി എന്ന പേര് സ്വന്തമാക്കിയ മഞ്ജു വാര്യർ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രിയയായി മാറി. മൂന്നു വര്ഷം കൊണ്ട് മഞ്ജു വാര്യർ മലയാള സിനിമയിലുണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. വിവാഹശേഷം സിനിമയിൽ നിന്നും പതിനാലു വര്ഷം മാറിനിന്നിട്ടും ഒരാൾ ഒട്ടും പാതാർച്ചയില്ലാതെ രണ്ടാം വരവിലും മഞ്ജു അമ്പരപ്പിച്ചു. മറ്റൊരു നടിയുടെയും തിരിച്ചുവരവിനായി മലയാളികൾ ഇത്രയധികം കാത്തിരുന്നിട്ടില്ല.
Story highlights- manju warrier in black saree trending look