ജുറാസിക് വേൾഡ് നാലാം ഭാഗം ഉടനെത്തും; റിലീസ് 2025-ൽ

January 25, 2024

ജുറാസിക് ഫ്രാൻഞ്ചൈസിന്റെ നാലാമത്തെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ഏറെക്കാലമായി വ്യാപകമായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് ഒന്നര വർഷത്തിന് ശേഷം ‘ജുറാസിക് വേൾഡ് 4’ ഔദ്യോഗികമായി സ്ഥിതീകരിച്ചിരിക്കുകയാണ്. (New Jurassic World Movie confirmed for 2025 release)

1993-ലെ ജുറാസിക് പാർക്കും ‘ദ ലോസ്റ്റ് വേൾഡ്: ജുറാസിക് പാർക്കിന്റെ തുടർച്ചയും എഴുതിയ ഡേവിഡ് കോപ്പ് ഈ പുതിയ ജുറാസിക് വേൾഡ് സിനിമയുടെ രചനയിലേക്ക് മടങ്ങിവരും. പ്രോജക്റ്റ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ചിത്രം പൂർണ്ണമായി റീബൂട്ട് ചെയ്യുമെന്നും പുതിയ ചിത്രത്തിൽ മുൻപുള്ള അഭിനേതാക്കളെ ആരെയും അവതരിപ്പിക്കില്ലെന്നുമുള്ള വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരിക്കുന്നു.

ജുറാസിക് ഫ്രാഞ്ചൈസിന് വേണ്ടിയുള്ള ഒരു പുതിയ കഥയുടെ തുടക്കമായാണ് ഈ ചിത്രത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ, ക്രിസ് പ്രാറ്റ്, ബ്രൈസ് ഡാളസ് ഹോവാർഡ് തുടങ്ങി മുൻപുള്ള ജുറാസിക് പാർക്ക് അഭിനേതാക്കളിൽ ആരെയും ഇതിൽ ഉൾപ്പെടുത്തില്ല.

Read also: ‘വാലിബൻ’ ചർച്ചകൾക്കിടയിൽ വരവറിയിച്ച് ‘ഭ്രമയുഗം’; മമ്മൂട്ടിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ..!

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി സ്റ്റീവൻ സ്പിൽബർഗും ഫ്രാങ്ക് മാർഷലും ഉൾപ്പെടെ ജുറാസിക് വേൾഡ് സീരീസിലെ ചില പ്രധാന വ്യക്തികൾ ഉൾപ്പെടുന്നു എന്നതാണ് ആരാധകർക്കുള്ള സന്തോഷവാർത്ത. ഈ ഘട്ടത്തിൽ സംവിധായകനോ അഭിനേതാക്കളോ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ജുറാസിക് വേൾഡ് ഡൊമിനിയൻ സഹ-എഴുത്തുകാരനും നിർമ്മാതാവും സംവിധായകനുമായ കോളിൻ ട്രെവോറോ ജുറാസിക് പാർക്കിന്റെ തുടർച്ചകളൊന്നും സംഭവിക്കാൻ പാടില്ലെന്ന നിർദ്ദേശം നൽകിയതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് തുടർഭാഗം ഉണ്ടാകുമെന്ന വാർത്ത വരുന്നത്.

Story highlights: New Jurassic World Movie confirmed for 2025 release