ദൈവം ഭൂമിയിലേക്ക് ഇറങ്ങിയ നിമിഷം; ഗർഭിണിയായ ബസ് ഡ്രൈവർ രക്ഷകയായത് 37 കുട്ടികൾക്ക്!
ദൈവം പലപ്പോഴും മനുഷ്യരുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ടെന്ന് കേട്ടിട്ടില്ലേ? നിനയ്ക്കാത്ത നേരത്ത് വന്നു കയറിയ അപകടത്തെ ധൈര്യപൂവ്വം നേരിട്ട ഇമുനെക് വില്യംസ് എന്ന യുവതിയുടെ കഥയാണിത്. 24-കാരിയായ അവൾ രക്ഷിച്ചത് ഒന്നും രണ്ടുമല്ല, 37 ജീവനുകളാണ്. (Pregnant School driver saves 37 kids from catching fire)
യു.എസിലെ മിൽവാക്കിയിൽ സ്കൂൾ ബസ് ഡ്രൈവറായ ഇമുനെക് അന്നും പതിവായി സഞ്ചരിക്കുന്ന റൂട്ടിൽ കുട്ടികളെ കൂട്ടി യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് എന്തോ ശരിയല്ലെന്ന തോന്നൽ അവർക്കുണ്ടായി. ഗർഭിണി കൂടിയായ ഇമുനെക്കിന് എന്തോ കത്തിയെരിയുന്ന മണം അനുഭവപ്പെട്ടു. എന്നാൽ ആദ്യം അത് മറ്റേതോ വാഹനത്തിൽ നിന്നാണ് വരുന്നത് എന്നാണവർ കരുതിയത്. പക്ഷെ അധികം വൈകാതെ തന്നെ അത് താൻ ഓടിക്കുന്ന ബസിൽ നിന്ന് തന്നെയെന്ന് അവർ തിരിച്ചറിഞ്ഞു.
Read also: ‘ബൗളിങ്ങിന് കാലും, ബാറ്റിങ്ങിന് തോളും’; പ്രതിസന്ധികൾ ആമിറിന് തോൽവികളല്ല!
8 മാസം ഗർഭിണിയായിരുന്നിട്ടും അവൾ വണ്ടി നിർത്തി 37 വിദ്യാർത്ഥികളെയും വാഹനത്തിൽ നിന്ന് ശാന്തമായി ഒഴിപ്പിച്ചു. അവസാന കുട്ടിയും ബസിൽ നിന്ന് ഇറങ്ങി സെക്കൻഡുകൾക്കുള്ളിൽ ബസ് കത്തി ചാരമായി കഴിഞ്ഞിരുന്നു. ഭാഗ്യവശാൽ ആർക്കും പരിക്കുകൾ ഉണ്ടായിരുന്നില്ല. ഗർഭിണിയായ വില്യംസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും കുഴപ്പങ്ങളൊന്നും ഇല്ലെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. സംഭവം നടന്ന് ഇപ്പോൾ മാസങ്ങൾ പിന്നിടുമ്പോൾ വില്യംസും കുട്ടികളും സുഖമായി ഇരിക്കുന്നു.
തന്റെ ഉള്ളിലെ അമ്മയ്ക്കാണ് അപകടം തിരിച്ചറിയാൻ കഴിഞ്ഞതെന്ന് അവർ പറയുന്നു. വില്യംസിനും അവരുടെ ധീരതയ്ക്കും 6,600-ലധികം ഡോളർ സ്വരൂപിച്ച് അഭിനന്ദനം പ്രകടിപ്പിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചിരുന്നു.
Story highlights: Pregnant School driver saves 37 kids from catching fire