2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ, കൂടെ ഈ ലക്ഷണങ്ങളും; ചികിത്സ തേടാൻ വൈകല്ലേ..

January 18, 2024

മഞ്ഞു കാലമെത്തിയതോടെ ചുമ, ജലദോഷം, പനി എന്നിവ പതിവാണ്. ഇതിനിടയില്‍ കൊവിഡ് വ്യാപനം കൂടിയായതോടെ ചെറിയ തോതില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. ഇത്തരത്തിലുള്ള നിസാരമായ അസുഖങ്ങള്‍ പലരിലും വളരെ ഗൗരവതരമായ അവസ്ഥയിലേക്ക് നീങ്ങാറുണ്ട്. ന്യുമോണിയ, ശ്വാസകോശ സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയിലേക്കെല്ലാമാണ് ഈ അണുബാധകള്‍ നയിക്കുക. ( Why cough lasting more than two weeks )

സാധാരണയായി ചുമയ്‌ക്കോ ജലദോഷത്തിനോ ഡോക്ടറുടെ അടുത്ത് പോകേണ്ടതില്ല. എന്നാല്‍ രണ്ടാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന ചുമയാണെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കണം. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ടു പോകുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതിനൊപ്പം മറ്റുള്ള ലക്ഷണങ്ങള്‍ കൂടിയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

ശക്തമായ പനി, രാത്രിയില്‍ വല്ലാതെ വിയര്‍ക്കുക, കഫത്തില്‍ രക്തം, കഫത്തിന് നിറവ്യത്യാസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇവയിലേതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ സമീപിക്കണം. കഫത്തില്‍ നിറവ്യത്യാസം കാണുകയും ഇത് ഒരാഴ്ചയോളം നീണ്ടുനില്‍ക്കുകയും ഒപ്പം വിട്ടുമാറാത്ത ചുമയുമുണ്ടെങ്കില്‍ ന്യുമോണിയയ്ക്കുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ശ്വാസകോശ അണുബാധയ്ക്ക് സാധ്യതയേറയാണ്.

Read Also : ‘എന്ന തവം സെയ്‌തനെ യശോദാ..’- ചുവടുകളിൽ നർത്തന ലഹരിയുമായി ദിവ്യ ഉണ്ണി

ശ്വാസതടസമാണ് ശ്രദ്ധിക്കേണ്ട മറ്റൊര പ്രധാന ലക്ഷണം. വിട്ടുമാറാത്ത ചുമയ്‌ക്കൊപ്പം ശ്വാസതടസം, അതായത് നിത്യജീവിതത്തില്‍ സാധാരണഗതിയില്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ അടക്കം ചെയ്യാനാകാത്ത
അവസ്ഥയാണെങ്കില്‍ അതും ശ്രദ്ധിക്കണം. അത്ര ഗൗരവമില്ലാത്ത അവസ്ഥ മുതല്‍ ഏറെ ഗൗരവമുള്ള രോഗങ്ങളില്‍ വരെ ശ്വാസതടസം ലക്ഷണമായി കാണാമെന്നതാണ് ഇങ്ങനെ പറയുന്നത്.

Story highlights ; Why cough lasting more than two weeks