‘പഴയ ട്രെയിൻ പുതിയ ലുക്കിൽ’; പദ്ധതികളുമായി കേന്ദ്ര റെയിൽവേ!
യാത്രയ്ക്ക് അനുയോജ്യമല്ലാത്തതും പഴക്കം ചെന്നതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കാൻ ഒരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രാലയം. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. (Central Railway to transform old coaches to restaurants)
ഇതോടെ, പഴയ കോച്ചുകൾ മുഖം മിനുക്കി, പുതിയ രൂപത്തിലും ഭാവത്തിലുമാവും എത്തുക. റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക.
Read also: ഒറ്റ രാത്രി കൊണ്ട് തലവര മാറിയ വീട്; വില്പനയ്ക്ക് വെച്ച വീട്ടിൽ കണ്ടെത്തിയ രഹസ്യ ഗുഹ!
ഒരേസമയം 48 പേർക്ക് വരെ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന വിശാലമായ സൗകര്യം ട്രെയിനുള്ളിൽ ഉണ്ടാകും. രുചികരമായ നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങളും ലഭ്യമാക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ അന്ധേരി റെയിൽവേ സ്റ്റേഷനിൽ ഇവ നടപ്പാക്കിയിട്ടുണ്ട്. വെസ്റ്റേൺ റെയിൽവേയാണ് ഇവ അവതരിപ്പിച്ചത്.
Story highlights: Central Railway to transform old coaches to restaurants