പാചകം മുതൽ സിമ്പിൾ ട്രിക്കുകൾ വരെ; സോഷ്യലിടങ്ങളിൽ സ്റ്റാറായി ഒരു ‘പൂച്ച ഷെഫ്’

February 2, 2024

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. പ്രായഭേദമന്യേ സമൂഹമാധ്യമങ്ങളില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണവും ചെറുതല്ല. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ള കാഴ്ചകളും വിശേഷങ്ങളുമെല്ലാം ഒരു വിരല്‍ത്തുമ്പിനരികെ ലഭിക്കുന്നു എന്നത് തന്നെയാണ് സോഷ്യല്‍മീഡിയയുടെ ഈ ജനസ്വീകാര്യതയ്ക്ക് കാരണം.

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരില്‍ ചിലര്‍ക്കും പരിചിതമാണ് ദാറ്റ് ലിറ്റില്‍ പഫ് എന്ന ഇന്‍സ്റ്റഗ്രാം പേജ്. പാചകക്കാരായ പൂച്ചകള്‍ക്ക് വേണ്ടിയുള്ള പേജിലെ ഒരു പൂച്ചയാണ് താരം. പൂച്ചയുടെ പാചക വിഡിയോകള്‍ സൈബര്‍ ഇടങ്ങളിലെ രുചിയിടങ്ങളെ പോലും അതിശയിപ്പിച്ചിട്ടുണ്ട്. കാഴ്ചയില്‍ പോലും ഏറെ രസകരമാണ് ഈ പൂച്ചക്കുട്ടി.

Read also: അവസാന ചിത്രം ‘ദളപതി 69’; രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച് വിജയ്!

വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഭക്ഷണങ്ങളുടെ റെസിപ്പിയാണ് പൂച്ച പരിചയപ്പെടുത്തുന്നത്. ഭക്ഷണം എങ്ങനെയാണ് പാകം ചെയ്യുന്നത് എന്ന് മൊബൈല്‍ ഫോണില്‍ നോക്കി മനസ്സിലാക്കിയ ശേഷമാണ് ഓരോ വിഭവങ്ങളും ഈ പൂച്ച തയ്യാറാക്കുന്നത്. വ്യത്യസ്ത ഡ്രിങ്കസും സ്‌നാക്‌സും ഓംലെറ്റുമെല്ലാം ഈ പൂച്ചക്കുട്ടി തയാറാക്കുന്നു. ലക്ഷക്കണക്കിന് കാഴ്ചക്കാരുമുണ്ട് പൂച്ചക്കുട്ടിയുടെ പാചക വിഡിയോകള്‍ക്ക്. ഏറെ രസകരമാണ് പൂച്ചയുടെ മുഖത്തെ ചില എക്‌സ്പ്രഷനുകള്‍ പോലും.

Story highlights- Chef Cat’s Latest Cooking Video With New Recipe