‘ഫോണോ, ക്ളോക്കോ, കാറുകളോ ഇല്ല’; ഇതില്പരം സമാധാനം എവിടെ കിട്ടും!
തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കുള്ള നെട്ടോട്ടത്തിൽ നമ്മളിൽ പലർക്കും ഇന്ന് ശ്വാസം വിടാൻ പോലും സമയം കിട്ടാറില്ല. ഒരു ഇടവേള എടുത്ത് എല്ലാ തിരക്കുകളിൽ നിന്നും മാറി നിൽക്കണമെന്നത് പലകുറി പ്ലാൻ ചെയ്ത് ഒടുവിൽ ക്യാൻസൽ ചെയ്യുന്ന പലരും വേറിട്ട കാഴ്ചയുമല്ല. എന്നാൽ ശാന്തതയും സമാധാനവും മാത്രം ആഗ്രഹിക്കുന്നവർക്ക് ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ തീർത്തും നിശബ്ദതയിൽ സമയം ചെലവഴിക്കാൻ കഴിയുന്ന ഒരിടമുണ്ട്. (Herm Island with zero distraction is a perfect getaway spot)
യുകെയിലെ ഗ്വെർൻസിയിലെ ബെയ്ലിവിക്കിലുള്ള ഹെർം ദ്വീപ് വിശ്രമ വേളകൾ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. ഈ ദ്വീപിൽ കാറുകളോ ജനക്കൂട്ടമോ ഇല്ല, അതിനാൽ സമ്മർദ്ദവുമില്ല എന്നതാണ് ഇതിനെ അസാധാരണമാക്കുന്നത്. കുടുംബത്തോടൊപ്പമോ പ്രിയപ്പെട്ടവരോടൊപ്പമോ ആളുകൾക്ക് ഈ ബ്രിട്ടീഷ് ദ്വീപിൽ വിശ്രമിക്കാം. കൂടാതെ തീരപ്രദേശത്തിൻ്റെ കാഴ്ചകളും അതിശയിപ്പിക്കുന്ന ജലഭംഗിയും ആസ്വദിക്കാം.
Read also: ‘പാപനാശം മനോഹരം’; ലോൺലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്കിൽ ഇടം നേടി ഈ കടലോരം..
ദ്വീപിലേക്ക് ഒരു കാറിനും പോകാനാവില്ല. ടിവിയോ ഫോണോ ക്ലോക്കോ ഇല്ലാത്ത ഒരു ഹോട്ടൽ ഈ സവിശേഷ ദ്വീപിലുണ്ട്. 1.35 മൈൽ നീളമുള്ള ദ്വീപിൽ അവധിക്കാല കോട്ടേജുകളും ക്യാമ്പിംഗ് സ്ഥലങ്ങളുമുണ്ട്. ഗ്വെർൻസിയിൽ നിന്ന് ബോട്ട് സവാരി ചെയ്ത് വേണം അവിടെയെത്താൻ.
ദ്വീപിൽ, വെറും 65 ആളുകളാണ് താമസിക്കുന്നതെന്ന് റിപ്പോട്ടുകളുണ്ട്. ആകർഷകമായ ഡോൾഫിനുകളും, നീല നിറത്തിലുള്ള വെള്ളക്കൂട്ടങ്ങളും, വെളുത്ത മണൽ തീരങ്ങളുമാണ് ദ്വീപിന്റെ പ്രധാന ആകർഷണങ്ങൾ. ഒരു ഹോട്ടൽ ഒഴികെ, ഈ ചെറിയ ദ്വീപിൽ രണ്ട് പബ്ബുകൾ, ഒരു ഫയർ സ്റ്റേഷൻ, ഒരു പോലീസ് സ്റ്റേഷൻ, നാല് വിദ്യാർത്ഥികളുള്ള ഒരു പ്രൈമറി സ്കൂൾ എന്നിവയാണുള്ളത്.
Story highlights: Herm Island with zero distraction is a perfect getaway spot