ക്ലാസ്സിക്കൽ നൃത്തത്തിൽ അരങ്ങേറ്റംകുറിച്ച് മകൻ- സന്തോഷനിമിഷം പങ്കുവെച്ച് നവ്യ നായർ

February 5, 2024

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് നവ്യ നായർ. സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ. ജാനകി ജാനേ ആണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം. സമൂഹമാധ്യമങ്ങളിൽ സജീവമായ നവ്യ കുടുംബ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൻ നൃത്തത്തിൽ അരങ്ങേറ്റം കുറിക്കുന്ന സന്തോഷത്തിൽ ആണ് നടി.

‘എൻ്റെ മകനുമൊത്തുള്ള നിമിഷങ്ങൾ പകർത്തുന്നു – വികൃതിയായ ചേഷ്ടകളും അതിശയിപ്പിക്കുന്ന അനുസരണവും, അശ്രദ്ധയും എന്നാൽ ശ്രദ്ധാലുവും. അവൻ എൻ്റെ വഴികാട്ടിയാണ്, എൻ്റെ സഹായിയാണ്, ചിലപ്പോൾ സന്തോഷകരമായ ഉറവിടമാണ്! എൻ്റെ എല്ലാമായ നിന്നെ സ്നേഹിക്കുന്നു..’- വിഡിയോയ്ക്ക് ഒപ്പം കുറിക്കുന്നു.

അടുത്തിടെ മകന്റെ പിറന്നാളിന് നവ്യ പങ്കുവെച്ച വാക്കുകൾ ശ്രദ്ധനേടിയിരുന്നു.  ‘എന്റെ കുഞ്ഞിന് ജന്മദിനാശംസകൾ, ലിറ്റിൽ കൃഷ്ണ മുതൽ ഈ ഉയരമുള്ള കുട്ടി വരെ.. നീ എന്റെ അഭിമാനമാണ്… നീ ഇപ്പോൾ എന്നെക്കാൾ ഉയരമുള്ളവനാണെങ്കിലും നീ എന്നും അമ്മയുടെ ഗുണ്ടുമണി വാവയാണ്… മൊത്തത്തിൽ മറ്റെന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു .. ഗുരുവായൂരപ്പൻ നിന്നെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ…’- നവ്യ കുറിക്കുന്നു.

Read also: ‘അജ്ഞാതൻ ഒളിപ്പിച്ച പണം അപരിചിതർക്ക്’; കേരളത്തിലെങ്ങും ചർച്ചയായി ‘ക്യാഷ് ഹണ്ട് ചലഞ്ച്’

അതേസമയം, അടുത്തിടെയാണ് നടി മാതംഗി എന്ന പേരിൽ നൃത്ത വിദ്യാലയം ആരംഭിച്ചത്. നവ്യ നായർ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ‘ഒരുത്തീ’. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിർവഹിച്ച ചിത്രം ഹിറ്റായി മാറിയിരുന്നു. 6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി തിരികെയെത്തിയത്. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാണ് നവ്യ.

Story highlights- navya nair shares son’s dance performance