‘ഞാൻ പോയിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വരാം’; യാത്രചിത്രങ്ങളുമായി പ്രണവ് മോഹൻലാൽ

February 15, 2024

സജീവമായ ഒരു സിനിമ അഭിനേതാവ് ഒന്നുമല്ല പ്രണവ് മോഹൻലാൽ. എന്നാൽ തന്റെതായ ശൈലിയിൽ വെള്ളിത്തിരയിൽ ഇടമുറപ്പിച്ചിട്ടുണ്ട്. താരപുത്രനാണ്, താരമാണ്, സമ്പന്നതയുടെ നടുവിൽ വളർന്നതാണ് അതിൽ നിന്നെല്ലാം വ്യത്യസ്തമായ ജീവിതരീതികളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതും പതിവാണ്. സിനിമാജീവിതത്തിന് പുറത്തുള്ള പ്രണവിന്റെ ജീവിതം ഏറെ വ്യത്യസ്തമാണ്. ഒരു ചെറിയ ബാക്ക് പാക്കുമായി ലോകം ചുറ്റുന്നതാണ് പതിവ്. അത്തരത്തിൽ പ്രണവിന്റെ യാത്രകൾ എന്നും ആരാധകർക്കിടയിൽ വലിയരീതിയിൽ ശ്രദ്ധനേടാറുണ്ട്. ( Pranav Mohanlal is back to his adventure life )

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രണവ് പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹംപി യാത്രയ്ക്കിടയിൽ ഒരു പാറക്കെട്ടിനു മുകളിൽ നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാം പേജിൽ താരം പങ്കുവച്ചിട്ടുള്ളത്. പ്രണവ് പ്രധാനവേഷത്തിലെത്തുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയുടെ ടീസറുമായി ബന്ധപ്പെടുത്തിയാണ് ഈ ചിത്രം വൈറലാകുന്നത്.

Read Also : ആദിവാസി സമൂഹത്തിൽ നിന്ന് ആദ്യ സിവിൽ ജഡ്ജി; തമിഴ്‌ മണ്ണിൽ 23-കാരി എഴുതിയത് ചരിത്രം!

അത്തരത്തിൽ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകർ എത്തിയിട്ടുള്ളത്. ‘പടം ചെയ്തു തീർത്ത് ആശാൻ നാട് വിട്ടു, ഇനി അടുത്ത പടത്തിന് നാട്ടിലെത്തും. ഒരു പ്രത്യേക തരം ലൈഫ് ആണ്’, ‘ലെ പ്രണവ്: “അപ്പോ ശരി. എന്ന ഞാൻ പോയിട്ട് കുറച്ച് കൂടുതൽ ‘വർഷങ്ങൾക്ക് ശേഷം’ വരാം’, ‘ഇന്നലെ ടീസർ, ഇന്ന് ഇതാ പാറയുടെ മുകളിൽ’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

Story highlights : Pranav Mohanlal is back to his adventure life