20 വർഷം മിമിക്രിയിൽ ഉണ്ടായിട്ടും പഠിക്കാൻ പറ്റാതെപോയ മൂന്നു ശബ്ദങ്ങളുമായി മകൻ; രസകരമായ വിഡിയോ പങ്കുവെച്ച് രമേഷ് പിഷാരടി

February 5, 2024

മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി രസകരമായ ക്യാപ്ഷനുകളിലൂടെയാണ് ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ, മകന്റെ രസകരമായ വിഡിയോ പങ്കുവയ്ക്കുകയാണ് രമേഷ് പിഷാരടി.

മകന്റെ പിറന്നാളുമായി ബന്ധപ്പെട്ടാണ് രമേഷ് പിഷാരടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് 20 വർഷം മിമിക്രി രംഗത്ത് ഉണ്ടായിരുന്നിട്ടും പഠിച്ചെടുക്കാൻ സാധിക്കാതെ പോയ മൂന്നു ശബ്ദങ്ങൾ മകൻ അനുകരിക്കുന്നു എന്നുപറഞ്ഞാണ് രമേഷ് പിഷാരടി വിഡിയോ അങ്കുവെച്ചിരിക്കുന്നത്.തീ തുപ്പാത്ത ഡ്രാഗന്റെ കുഞ്ഞിന് ഇന്ന് പിറന്നാൾ…( ട്രെൻഡിന് വർഷങ്ങൾ മുന്നേ ചിത്രീകരിച്ചത് )എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മൂന്നു മക്കളാണ് രമേഷ് പിഷാരടിക്ക്. ഒരു മകളും രണ്ട് ആൺമക്കളും. മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. 

Read also: ‘അജ്ഞാതൻ ഒളിപ്പിച്ച പണം അപരിചിതർക്ക്’; കേരളത്തിലെങ്ങും ചർച്ചയായി ‘ക്യാഷ് ഹണ്ട് ചലഞ്ച്’

സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം. ഇപ്പോൾ പുതിയ സിനിമയുടെ പണിപ്പുരയിലാണ്.

Story highlights- ramesh pisharady shares elder son’s funny video