‘എകെ 47’ൽ തീപാറിച്ച് ടൊവിനോ തോമസ്; ഷൂട്ടിങ് റേഞ്ചിൽ നിന്നുള്ള വീഡിയോ..

February 11, 2024

മലയാളികളുടെ പ്രിയ നടന്മാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കില്‍ അതില്‍ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുന്ന പേരാണ് പ്രിയ താരം ടോവിനോയുടേത്. അത്രയും മികച്ച ആരാധക പിന്തുണയാണ് താരത്തിനുള്ളത്. അഭിനയത്തിന് പുറമേ വ്യത്യസ്ത കഴിവുകളുമായി ആരാധകരെ ഞെട്ടിപ്പിക്കുന്നതിലും താരം മുന്നിലാണ്. ഇത്തവണത്തെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് നിൻജ യോദ്ധാവിനെപ്പോലെ പരമ്പരാ​ഗത ജാപ്പനീസ് വാളുമായി ആയോധന മുറ പരിശീലിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. അത് വളരെ വേ​ഗത്തിലാണ് ആരാധകർ ഏറ്റെടുത്തത്. ( Tovino Thomas firing AK 47 video )

അതിൽനിന്നും വ്യത്യസ്തമായ ഒരു വീഡിയോയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്. എകെ 47 തോക്കിൽ ഉന്നം പിഴയ്ക്കാതെ വെടിയുതിർക്കുന്ന വീഡിയോയാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. പരിശീലനത്തിനായി പ്രത്യേകം തയ്യാറാക്കിയ ഷൂട്ടിങ്ങ് റേഞ്ചിലാണ് ടൊവിനോ എകെ 47 തോക്കിൽ ഉന്നം പരീക്ഷിക്കുന്നത്. ഉന്നം പിഴയ്ക്കാതെ വെടിയുതിർത്ത ശേഷം ‘എകെ 47 വച്ച് ഫയർ ചെയ്തതാണ്’ എന്ന് ടൊവിനോ പറയുന്നതും വീഡിയോയിൽ കാണാം.

Read Also : അണിയറിയിൽ ഒരുങ്ങുന്നത് തീപ്പൊരി ഐറ്റം..? വൈറലായി ടൊവിനോയുടെ നിൻജ ട്രെയിനിങ്..!

ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം ഫെബ്രുവരി ഒമ്പതിനാണ് റിലീസായത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ ചിത്രം പ്രദർശനം തുടരുകയാണ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിൽ ആനന്ദ് നാരായണൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായിട്ടാണ് ടൊവിനോ എത്തുന്നത്. ടൊവിനോയുടെ അച്ഛൻ ഇല്ലിക്കൽ തോമസും വേഷമിട്ടിട്ടുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി ഇൻട്രോ ​​ഗാനത്തിലാണ് ഇല്ലിക്കൽ തോമസ് പ്രത്യക്ഷപ്പെടുന്നത്.

Story highlights ; Tovino Thomas firing AK 47 video