ടിക്കറ്റിൽ കണ്ടക്ടറുടെ ചിത്രം വരച്ച് കലാകാരൻ; അതിമനോഹരമായ നിമിഷം- വിഡിയോ

March 16, 2024

ഹൃദ്യമായ നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ നിരന്തരം ശ്രദ്ധനേടാറുണ്ട്. നമ്മുടെ ചെറിയ ചില പ്രവർത്തികൾ മറ്റുള്ളവർക്ക് എത്രത്തോളം സന്തോഷം പകരും എന്നത് എപ്പോഴും ചർച്ചയാകേണ്ട കാര്യമാണ്. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു ബസിൽ നടന്ന ഹൃദയസ്പർശിയായ ഒരു സംഭവമാണ് വൈറലാകുന്നത്. ഒരു സാധാരണ നിമിഷത്തെ അസാധാരണമായ ഒന്നാക്കി മാറ്റിയത് ഒരു കലാകാരനാണ്.

ആഷിഖ് പാണ്ടിക്കാട് എന്ന കലാകാരൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ബസ് കണ്ടക്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നതിൽ നിന്നും ആരംഭിക്കുന്നു. സാധാരണ എല്ലാവരും ടിക്കറ്റ് ചുരുട്ടി കൂട്ടുകയോ ഉപേക്ഷിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ടിക്കറ്റ് ഉപേക്ഷിക്കുന്നതിനുപകരം, കലാകാരൻ ടിക്കറ്റിൻ്റെ പിൻഭാഗത്ത് സ്കെച്ച് ചെയ്യാൻ തുടങ്ങുന്നത് വിഡിയോയിൽ കാണാം.

Read also: കുട്ടികളെ ബലിനൽകി മമ്മിയാക്കിയ സാമ്രാജ്യം; ഇൻക സമൂഹത്തിന്റെ കപ്പാക്കോച്ച ആചാരം

യാത്ര അവസാനിച്ച് യാത്രക്കാർ ഇറങ്ങുമ്പോൾ ഈ കലാകാരൻ ബസിന്റെ മുന്നിൽ നിൽക്കുന്ന കണ്ടക്ടറെ സമീപിക്കുന്നു. കാൻഡിഡ് സ്കെച്ച് അദ്ദേഹത്തിന് സമ്മാനിച്ച് അയാളുടെ റിയാക്ഷൻ റെക്കോർഡ് ചെയ്യുകയാണ്. കണ്ടക്ടറുടെ മുഖത്തെ ആദ്യത്തെ ആശ്ചര്യം മാറി അത് മനോഹരമായ ഒരു പുഞ്ചിരിയായി മാറുന്നത് കാണാം. ഹൃദ്യമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Story highlights- Kerala artist sketches bus conductor on ticket