‘തോബ തോബ’ തരംഗത്തിനൊപ്പം ചുവടുവെച്ച് വൃദ്ധസദനത്തിലെ മുത്തശ്ശിമാർ

July 22, 2024

ചില വിഡിയോകൾ ആളുകളെ ആകർഷിക്കുന്നത് അതിന്റെ ഹൃദ്യമായ ഉള്ളടക്കത്തിലൂടെയാണ്. അങ്ങനെയൊരു കാഴ്ചയാണ് സമൂഹമാധ്യങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. വിക്കി കൗശൽ തുടക്കമിട്ട ‘തോബാ തോബാ’ ചലഞ്ചിന് ചുവടുവയ്ക്കുകയാണ് ഒരുകൂട്ടം മുത്തശ്ശിമാർ. കർണാടകയിലെ ഒരു വൃദ്ധസദനത്തിൽ നിന്നും സാരിയുടുത്ത ഒരു കൂട്ടം മുത്തശ്ശിമാർ പാട്ടിന് ചുവടുവയ്ക്കുന്നത് വളരെ വേഗത്തിലാണ് ശ്രദ്ധനേടിയത്.

കരൺ ഔജ്‌ല പാടിയ ‘ബാഡ് ന്യൂസ്’ എന്ന ചിത്രത്തിലെ ഗാനരംഗത്ത് വിക്കി കൗശലും ട്രിപ്റ്റി ദിമ്രിയും ആയിരുന്നു അഭിനയിച്ചത്. ഗാനം വളരെവേഗത്തിലാണ് ഹിറ്റായി മാറിയത്.ബെൽഗാമിലെ ശാന്തായി വൃദ്ധാശ്രമത്തിൽ നിന്നുള്ള ഒരു കൂട്ടം പ്രായമായ സ്ത്രീകൾ പാട്ടിൻ്റെ സിഗ്നേച്ചർ സ്റ്റെപ്പ് പുനഃസൃഷ്ടിക്കുന്നതാണ് വൈറലായ വിഡിയോയിലുള്ളത്. സാരിക്കൊപ്പം സൺഗ്ലാസും ധരിച്ചാണ് മുത്തശ്ശിമാർ ചുവടുവയ്ക്കുന്നത്.

Read also: ജീത്തു ജോസഫ് – ബേസിൽ ജോസഫ് ടീമിന്റെ ‘നുണക്കുഴി’ ടീസർ പുറത്തിറങ്ങി!

വൃദ്ധസദനമെങ്കിലും ഒരു റിസോർട്ട് പോലെ മനോഹരമാണ് ഇവിടം എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്. നടൻ വിക്കി കൗശലും വിഡിയോയ്ക്ക് കമന്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് വിഡിയോയ്ക് കമന്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ ഹിറ്റ് ചുവടുകൾ മുത്തശ്ശിമാരിലൂടെയും എത്തിയിരിക്കുകയാണ്. ഗാനത്തിനൊപ്പം ചിത്രവും ബോക്സ് ഓഫീസിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

Story highlights- tauba tauba dance by old age home people