കള്ളനോട്ടവുമായി സണ്ണിവെയ്ന്‍; ‘ഫ്രഞ്ച് വിപ്ലവ’ത്തിന്റെ പുതിയ പോസ്റ്റര്‍

മലയാളികളുടെ പ്രിയതാരം സണ്ണിവെയ്ന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഫ്രഞ്ച് വിപ്ലവം’ . ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ണി വെയ്‌നും പുതിയ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

നവാഗത സംവിധായകന്‍ മജു ആണ് ‘ഫ്രഞ്ച് വിപ്ലവ’ത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ഒരുഗ്രാമത്തിലുള്ള റിസോര്‍ട്ടിലെ പാചകക്കാരനായാണ് സണ്ണി വെയ്ന്‍ എത്തുന്നത്.സത്യനെന്നാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘കള്ളകാമുകന്‍, വിപ്ലവകാരി സത്യന്‍’ എന്ന കുറിപ്പോടെയാണ് സണ്ണി വെയ്ന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.

‘ഈ മ യൗ’ എന്ന ലിജോ ജോസ് പെലിശ്ശേരിയുടെ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്. മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍, ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്ണതുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.