പാക് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്

പാകിസ്താനില്‍നിന്നുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഓള്‍ ഇന്ത്യാ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാകിസ്താനില്‍ നിന്നുള്ളവരെ അഭിനയിപ്പിക്കാനോ ഇന്ത്യന്‍ സിനിമയുടെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ അവരെ ഭാഗമാക്കിയാലോ അത്തരം സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെയും നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള സിനിമാപ്രവര്‍ത്തകര്‍ പാകിസ്താന്‍ സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.