സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വിതരണം ചെയ്യും…

July 27, 2019

പ്രേക്ഷകർക്കും സിനിമ പ്രേമികൾക്കും ഏറെ സന്തോഷം പകരുന്നതായിരുന്നു 49-മത് ചലച്ചിത്ര അവാർഡ് പ്രഖ്യാപനം..സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും ജെ സി ഡാനിയേൽ പുരസ്കാരത്തിന്റെയും സമർപ്പണം ഇന്ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പരുപാടി ഉദ്‌ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും. സാംസ്കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിക്കും.

അവാർഡുകൾ ഒറ്റനോട്ടത്തിൽ

മികച്ച നടൻ: ജയസൂര്യ, സൗബിൻ സാഹിർ

മികച്ച നടി: നിമിഷ സജയന്‍ (ചിത്രം: ചോല)

മികച്ച സ്വഭാവ നടന്‍: ജോജു ജോര്‍ജ് (ചിത്രം: ജോസഫ്)

മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ)

മികച്ച ബാലതാരം: അബനി ആദി (ചിത്രം: പന്ത്)

മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച സംവിധായകന്‍: ശ്യാമ പ്രസാദ് (ഒരു ഞായറാഴ്ച)

മികച്ച കഥാചിത്രം: കാന്തന്‍ (ഷെരീഫ് ഇസ)

മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ് (പൂമുത്തോളേ ഗാനം.. ചിത്രം: ജോസഫ്)

മികച്ച ഗായിക: ശ്രേയ ഘോഷാല്‍ (ചിത്രം: ആമി)

മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികള്‍ (എം. ജയരാജ്)

മികച്ച ഗാനരചയിതാവ്: ബികെ ഹരിനാരായണന്‍

മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍

മികച്ച സ്വഭാവ നടി: സരസ ബാലുശ്ശേരി

മികച്ച ചിത്രസംയോജകന്‍: അരവിന്ദ് മന്‍മഥന്‍

മികച്ച നവാഗതസംവിധായകന്‍: സക്കരിയ മുഹമ്മദ്

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(ആണ്‍): ഷമ്മി തിലകന്‍

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(പെണ്‍): സ്‌നേഹ

മികച്ച നൃത്തസംവിധായകന്‍: പ്രസന്ന സുജിത്ത്‌