‘തുടക്കകാലം..’- അബിക്കൊപ്പമുള്ള പഴയകാല മിമിക്സ് പോസ്റ്റർ പങ്കുവെച്ച് നാദിർഷ

November 27, 2019

മിമിക്രി വേദിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയവരാണ് പല നടന്മാരും. മിമിക്രി രംഗത്തെ സൗഹൃദം സിനിമയിലും തുടർന്ന ചുരുക്കം ചിലരാണ് ദിലീപ്, നാദിർഷ, അബി എന്നിവർ. അബി ഇന്ന് ഈ സൗഹൃദ കൂട്ടായ്മയിൽ ഇല്ലെങ്കിലും ആ ഓർമകളിൽ നിന്നും ചിലത് പങ്കുവെയ്ക്കുകയാണ് നാദിർഷ.

നടനും സംവിധായകനും ഗായകനുമൊക്കെയായി നിറഞ്ഞു നിൽക്കുന്ന നാദിർഷ, അബിക്കൊപ്പമുള്ള ഒരു പഴയ കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

കൊച്ചിൻ ഓസ്‌കാറിന്റെ ഒരു പഴയ മിമിക്സ് പരേഡ് പോസ്റ്റർ ആണ് നാദിർഷ പങ്കുവെച്ചിരിക്കുന്നത്. തുടക്കകാലം എന്ന കുറിപ്പോടെയാണ് ചിത്രം ആരാധകർക്കായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘തുടക്കകാലം..ദിവാകരൻ മാഷ്, ശ്രീലത, അരവിന്ദാക്ഷ കുറുപ്പ്, റൊണാൾഡ് പൊയ്യ, അബി, നാദിർഷാ, ആന്റണി വാഴക്കുളം.
ട്രൂപ് ഓണർ ബേബി പേട്ട’ .

Read More:വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പേരിലുമുണ്ട് കാര്യം; സൂക്ഷിച്ചില്ലെങ്കിൽ എന്നന്നേക്കുമായി അക്കൗണ്ട് നഷ്ടമാകും

അബിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച ആളാണ് നാദിർഷ. ദിലീപിനേക്കാളും നാദിർഷായേക്കാളും മിമിക്രി രംഗത്ത് സീനിയർ ആയിരുന്നു അബി. ദേ മാവേലി കൊമ്പത്ത് എന്ന പാരഡി കാസറ്റ് കേരളത്തിലുണ്ടാക്കിയ ഓളം മാത്രം മതി മൂവരുടെയും സൗഹൃദത്തിന്റെ ആഴം മനസിലാക്കാൻ.