ലോക്ക് ഡൗൺ എഫക്ടിൽ ദൂരെ തെളിഞ്ഞ പർവ്വത നിരകൾ- അമ്പരപ്പിക്കുന്ന കാഴ്ച

May 1, 2020

ലോക്ക് ഡൗൺ ധാരാളം വെല്ലുവിളികൾ സൃഷ്ടിച്ചെങ്കിലും പ്രകൃതിക്കും അന്തരീക്ഷത്തിനും അതൊരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. കാരണം വാഹനങ്ങൾ തിരത്തിലിറങ്ങാതെയായിട്ട് ഒരു മാസം കഴിഞ്ഞു, പുക പുറന്തള്ളുന്ന ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല. അതോടെ അന്തരീക്ഷ മലിനീകരണം കുറഞ്ഞിരിക്കുകയാണ്.

ഓസോൺ പാളിയിലെ ഏറ്റവും വലിയ വിള്ളൽ പോലും മൂടി. അതുപോലെ ആകാശം തെളിയുകയും ചെയ്തു. ഈ അവസരത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നാൽ ദൂരെയുള്ള പർവ്വത നിരകൾ കാണാൻ സാധിക്കും.

ഇതിപ്പോൾ ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ പ്രവീൺ കസ്‌വാൻ.

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്നാൽ കാണാൻ സാധിക്കുന്ന പർവ്വത ശിഖരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ദൂരെയുള്ള മഞ്ഞ് മലകൾ പോലും വ്യക്തമാണ്.