അമരത്വത്തിന്റെ രഹസ്യം പേറി ജീവിക്കുന്ന ജീവികൾ; മരണമില്ലായ്മയുടെ രഹസ്യം ഇതാണ്

Must Read

പ്രണയചാരുതയില്‍ മനോഹരമായ ഒരു സംഗീതവീഡിയോ

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ മറക്കാന്‍, ഓര്‍മ്മകളിലേക്ക്...

കൊറോണ വൈറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ

ലോകത്തെ വിട്ടൊഴിയാതെ കൊവിഡ് ആശങ്ക. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ ഈ വൈറസിന്...

ഡ്രൈവിങ് ലൈസന്‍സ്: ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈനായി എഴുതാം- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് മാസങ്ങളായി നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളും വന്നുതുടങ്ങി. ഓണ്‍ലൈന്‍...

മരണമില്ലാത്ത ജീവികൾ… കേൾക്കുമ്പോൾ തന്നെ അത്ഭുതമായും അവിശ്വസനീയമായും തോന്നാം. കാരണം മരണമില്ലായ്മയെക്കുറിച്ചുള്ള മനുഷ്യന്റെ പഠനങ്ങൾക്ക് മനുഷ്യോത്പത്തിയോളംതന്നെ പ്രായമുണ്ട്. ബ്രഹ്മാവിനോട് വരമായി അമരത്വം ചോദിച്ച രാവണൻ മുതൽ ഇന്നത്തെ പുതുതലമുറ വരെ അന്വേഷിച്ചുകൊണ്ടിരിക്കുന്നത് അമരത്വം തന്നെയാണ്.

ഇന്നും അമരത്വത്തിനായി മനുഷ്യൻ പഠനങ്ങളും പരീക്ഷണങ്ങളും നടത്തികൊണ്ടേയിരിക്കുന്നു. എന്നാൽ അമരത്വത്തിന്റെ രഹസ്യം പേറി ജീവിക്കുന്ന ഒരു ജീവിയുണ്ട് ഭൂമിയിൽ. ആഴക്കടലിൽ ജീവിക്കുന്ന ഒരു പ്രത്യേകതരം ജെല്ലിഫിഷുകളാണ് അമരത്വത്തിന്റെ രഹസ്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവർ.

ഭൂമിയിൽ ഏറ്റവും ആദ്യം ഉണ്ടായ ജീവികളിൽ ഒരു വിഭാഗമാണ് ഇവ. കടൽച്ചൊറികൾ എന്നും വിളിപ്പേരുള്ള ഇവയ്ക്ക് കുടയുടെ ആകൃതിയിലുള്ള ഉടലുകളും നാരുകൾപോലെ തോന്നുന്ന സ്പർശനികളുമാണുള്ളത്. ചിലപ്പോൾ 30 മീറ്റർ വരെ നീളത്തിലുള്ള സ്പർശനികളാണ് ജെല്ലിഫിഷുകളിൽ കാണപ്പെടുക.

സാധാരണ ജെല്ലിഫിഷുകളിൽ വലിയ തോതിലുള്ള വിഷാംശം അടങ്ങിയിട്ടുണ്ട്. എന്നാൽ ഈ വിചിത്ര ജീവികളിൽ, ടുരിട്ടോപ്സിസ് ഡോർണി എന്ന പ്രത്യേക ഇനത്തിൽപ്പെടുന്നവയുടെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്നത് അമരത്വത്തിന്റെ പ്രപഞ്ച രഹസ്യങ്ങളാണ്.

Read also: ഇത് നാം കാണാതെ കാണുന്ന സൂര്യന്റെ ജീവിതം; വിസ്‍മയിപ്പിച്ച് ‘സൂര്യന്റെ ഒരു ദശകം’

വർഷങ്ങളായി ഈ ജീവികളിൽ പരീക്ഷണങ്ങൾ നടത്തിവരുകയാണ് ശാസ്ത്രലോകം. അനന്തകാലത്തേക്ക് ജീവനോടെ ഇരിക്കാൻ ഇവയെ സഹായിക്കുന്ന ഈ പ്രക്രിയ ട്രാൻസ്ഡിഫറെൻസിയേഷൻ എന്നറിയപ്പെടുന്നു.

എന്നാൽ ഇവയുടെ കോശങ്ങൾക്ക് പരിണാമം സംഭവിയ്ക്കും. അതേസമയം ഇവ അധികമായി പെറ്റുപെരുകാത്തതിന്റെ കാരണം ഇവ മറ്റ് സമുദ്രജീവികളാൽ വേട്ടയാടപ്പെടുന്നു എന്നതാണ്. വളരെ ചെറിയ ജീവികളായ ഇവയെ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തുക വളരെ ദുഷ്‌കരമാണ്. ഇവയുടെ പരമാവധി വലിപ്പം നാലര മില്ലിമീറ്റർ മാത്രമാണ്.