അച്ഛന്റെ മാസ് ഡയലോഗുമായി മകൾ; വൈറലായി ടിക് ടോക്ക് വീഡിയോ

sai kumar

ടിക് ടോക്ക് വീഡിയോകൾക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ മാർക്കറ്റാണ്. താരങ്ങളുടെ ശബ്ദങ്ങളെ അനുകരിച്ചും വേഷത്തെ അനുകരിച്ചുമൊക്കെ നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമ താരങ്ങളുടെ ടിക് ടോക് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ സ്ഥാനം പിടിക്കുന്നത്.

നടൻ സായി കുമാറും ബിന്ദു പണിക്കരും മകള്‍ അരുന്ധതിക്കൊപ്പം ചേരുന്ന ടിക് ടോക് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സായി കുമാർ വെള്ളിത്തിരയിൽ അവിസ്മരനീയമാക്കിയ കഥാപാത്രങ്ങളുടെ ടിക് ടോക് വീഡിയോയാണ് ചെയ്തത്.

Read also: ‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്‌

മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ‘മാന്നാർ മത്തായി സ്പീക്കിംഗി’ലെ ബാലകൃഷ്ണന്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗിലൂടെയാണ് സായി കുമാർ ടിക് ടോക്കിൽ താരമായത്. താരത്തിനൊപ്പം ഇന്നസെന്റ് അഭിനയിച്ച മാന്നാര്‍ മത്തായിയായി ബിന്ദു പണിക്കരും മുകേഷിന്റെ കഥാപാത്രമായി അരുന്ധതിയും എത്തുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.