സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 225 പേര്‍ക്ക്; 126 പേര്‍ക്ക് രോഗമുക്തി

July 5, 2020
15,768 New Covid cases Reported in Kerala

225 പേര്‍ക്കുകൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും ആലപ്പുഴ 13 പേര്‍ക്കും, എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 12 വീതം ആളുകള്‍ക്കും, കൊല്ലം 10 പേര്‍ക്കും, കോട്ടയം 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ 6 വീതം ആളുകള്‍ക്കും, പത്തനംതിട്ട 3 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയവരാണ്. 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും. 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്കും, എറണാകുളം ജില്ലയിലെ 3 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 2228 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളത്. 3174 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

Story highlights: Covid 19 Kerala latest updates