ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ വൻകുതിപ്പുമായി ഷെയർചാറ്റ്- മണിക്കൂറിൽ നടക്കുന്നത് അഞ്ചു ലക്ഷം ഡൗൺലോഡുകൾ

July 2, 2020

ടെക് ലോകത്ത് ആഘാതമേൽപ്പിച്ചാണ് ഇന്ത്യ, 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ടിക് ടോക്, എക്സെൻഡർ, ഷെയർ ഇറ്റ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചത് ഒട്ടേറെപ്പേർക്ക് നിരാശ സമ്മാനിച്ചു. എന്നാൽ ഈ അവസരത്തിൽ ഇന്ത്യൻ ആപ്പുകൾ വലിയ കുതിപ്പാണ് നടത്തുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റിനാണ് ഇപ്പോൾ ഏറ്റവുമധികം ആവശ്യക്കാർ ഉള്ളത്. മണിക്കൂറിൽ അഞ്ചുലക്ഷം ഡൗൺലോഡ് എന്ന കണക്കിലാണ് ഷെയർചാറ്റ് കുതിപ്പ് നടത്തിയിരിക്കുന്നത്. ഇതുവരെ 15 കോടിയിലധികം ഉപയോക്താക്കൾ 15 ഭാഷകളിലായി ഷെയർ ചാറ്റിനുണ്ട്. അതോടൊപ്പം തന്നെ ടിക് ടോക്കിനു ബദലായി മോജ് (Moj ) എന്ന ഷോർട്ട് വീഡിയോ ആപ്ലിക്കേഷനും ഷെയർചാറ്റ് അവതരിപ്പിച്ചുകഴിഞ്ഞു.

Read More: ‘ഞാനും ഷൂട്ടിംഗ് തിരക്കിലാണ്’- ചിത്രങ്ങൾ പങ്കുവെച്ച് ഭാവന

ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ 1.50 കോടി ഡൗൺലോഡ് ആണ് നടന്നിരിക്കുന്നത്. 100 കോടിയിലധികം വാട്സാപ്പ് ഷെയറുകളുമായി ദിവസേന ഷെയർചാറ്റിൽ 25 മിനിറ്റോളം ഉപയോക്താക്കൾ ചിലവിടുന്നുണ്ട്. വരും ദിവസങ്ങളിൽ ഷെയർചാറ്റ് പുതിയ ഇന്റർനെറ്റ് കമ്മ്യൂണിക്കേഷൻ രീതി തന്നെ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ്.

Story highlights- share chat log strong growth after ban on Chinese app