സൂര്യക്കൊപ്പം അപര്‍ണ ബാലമുരളിയും ശ്രദ്ധേയമായി ‘സുരരൈ പോട്രു’ സോങ് ടീസര്‍

Soorarai Pottru Kaattu Payale Video Promo

തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സുരരൈ പോട്രു’. ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിങ്ങി. സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് ജൂലൈ 23 നാണ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ഇരുതി സുട്രിലൂടെ ശ്രദ്ധേയനായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ കാട്ടുപായലേ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തെത്തിയത്. ജി വി പ്രകാശ് കുമാര്‍ ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. ദീ ആണ് ആലാപനം. സൂര്യയും അപര്‍ണ ബാലമുരളിയുമാണ് ഗാനരംഗത്തിലെ പ്രധാന ആകര്‍ഷണം.

1975 ജൂലൈ 23ന് നടന്‍ ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മകനായാണ് സൂര്യയുടെ ജനനം. ശരവണന്‍ ശിവകുമാര്‍ എന്നായിരുന്നു പേര്. എന്നാല്‍ സിനിമയിലെത്തിയപ്പോള്‍ സൂര്യ എന്നായി. 1997ല്‍ തിയേറ്ററുകളിലെത്തിയ ‘നേര്‍ക്കുനേര്‍’ എന്ന ചിത്രത്തിലൂടെ സൂര്യ ചലച്ചിത്ര അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു.

2001-ല്‍ ബാല സംവിധാനം ചെയ്ത ‘നന്ദ’ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. സൂര്യ എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു നന്ദ. പിന്നീട് ‘ഗജിനി’യിലൂടെ പ്രേക്ഷക മനസ്സുകളില്‍ നിത്യമായ സ്ഥാനം നേടി സൂര്യ എന്ന മഹാനടന്‍. ‘കാക്ക കാക്ക’, ‘പിതാമഗന്‍’, ‘ആയുധ എഴുത്ത്’, ‘സില്ലന് ഒരു കാതല്‍’, ‘അയന്‍’, ‘ആദവന്‍’ തുടങ്ങി അഭിനയിച്ച എല്ലാ ചിത്രങ്ങളിലേയും കഥാപാത്രങ്ങള്‍ സൂര്യ അവിസ്മരണീയമാക്കി.

Story highlights: Soorarai Pottru Kaattu Payale Video Promo