വൊഡാഫോൺ ഐഡിയ കമ്പനി ഇനി ‘വിഐ’- പേരും ലോഗോയും മാറ്റി

September 8, 2020

വൊഡാഫോൺ ഐഡിയ കമ്പനിയുടെ പേരും ലോഗോയും മാറ്റി. വിഐ എന്നാണ് പുതിയ പേര്. ടെലികോം കമ്പനികളായിരുന്ന ഐഡിയയും വൊഡാഫോണും ലയിച്ചതിന് ശേഷം ആദ്യമായാണ് പേരും ലോഗോയും മാറ്റുന്നത്. റിലയൻസ് ജിയോയ്ക്കും എയർടെല്ലിനും വെല്ലുവിളിയാകാൻ തയ്യാറെടുക്കുയാണ് പുതിയ പരിഷ്കാരങ്ങളിലൂടെ വിഐ.

പേരും ലോഗോയും മാറ്റിയതിന് പിന്നാലെ ഓഹരിവിപണിയിൽ വിഐയുടെ മൂല്യം 6.9% വർധിച്ചു. നൂറുകോടി ഉപഭോക്താക്കൾക്ക് 4ജി നെറ്റ് വർക്കിൽ ലോകോത്തര നിലവാരത്തിലുള്ള സേവനം നൽകാനാണ് വിഐ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഗ്രാമീണ മേഖലയിൽ മുൻകൈ ഉണ്ടാക്കിയിരുന്ന ടെലികോം കമ്പനിയായിരുന്നു ഐഡിയ. നഗരമേഖലയിലായിരുന്നു വൊഡാഫോണിന് മുൻതൂക്കം.

Read More:മുത്തശ്ശിയെ കേക്കുണ്ടാക്കാൻ സഹായിക്കാനെത്തിയ കൊച്ചുമിടുക്കൻ; പാചകം ഒടുവിൽ രസകരമായ മൽപ്പിടുത്തത്തിലേക്ക്- ചിരി വീഡിയോ

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായിരുന്ന ഐഡിയക്ക് വൊഡാഫോണുമായി ലയിച്ചെങ്കിലും കാര്യമായ വളർച്ചയുണ്ടായില്ല. ജിയോ, എയർടെൽ കമ്പനികൾ കൂടുതൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ കൂട്ടമായി ഉപഭോക്താക്കൾ പോർട്ട് ചെയ്യുന്ന അവസ്ഥയാണ് ഐഡിയയ്ക്കും വൊഡാഫോണിനും നേരിടേണ്ടി വന്നത്. 40.8 കോടി ഉപഭോക്താക്കളുണ്ടായിരുന്ന ഐഡിയയ്ക്ക് വൊഡാഫോൺ ലയനത്തെ തുടർന്ന് 28കോടി ഉപഭോക്താക്കളിലേക്ക് ഒതുങ്ങേണ്ടി വന്നു. ഇപ്പോൾ റിലോഞ്ചിങ്ങിലൂടെ ബൃഹത്തായ പദ്ധതികളാണ് വിഐ നടപ്പിലാക്കാൻ പോകുന്നത്.

Story highlights; vodafone idea rebrands as VI