റോളർ സ്കേറ്റിലെ അഭ്യാസപ്രകടനം; ഗിന്നസ് വേൾഡ് റെക്കോഡ്സിൽ ഇടംനേടി ഇന്ത്യൻ പെൺകുട്ടി

October 31, 2020

പാട്ടിനും ഡാൻസിനും ഭാവാഭിനയത്തിനുമപ്പുറം പലപ്പോഴും ആളുകളുടെ അഭ്യാസ പ്രകടനങ്ങളും സൈബർ ഇടങ്ങളിൽ വലിയ അമ്പരപ്പ് സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു അഭ്യാസപ്രകടനമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടുന്നത്. ആളുകളുടെ ഞെട്ടിക്കുന്ന രീതിയിലുള്ള അഭ്യാസപ്രകടനം നടത്തി ഗിന്നസ് വേൾഡ് റെക്കോഡ്സിൽ ഇടംനേടിയിരിക്കുകയാണ് ഒരു പെൺകുട്ടി. ഒജാൽ സുനിൽ നല്ലവാടി എന്ന പെൺകുട്ടിയാണ് കണ്ണുകെട്ടി റോളർ സ്കേറ്റിൽ അഭ്യാസപ്രകടനം നടത്തി റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുന്നത്.

കറുത്ത തുണി കൊണ്ട് കണ്ണുകൾ കെട്ടി 400 മീറ്റർ ദൂരമാണ് ഈ പെൺകുട്ടി റോളർ സ്‌കേറ്റിങ് നടത്തുന്നത്. 51.25 സെക്കന്റ് വേഗത്തിലാണ് ഒജാൽ സുനിൽ 400 മീറ്റർ ദൂരം സ്‌കേറ്റിങ് ചെയ്തത്. ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ ഒജാലിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also:താമസിക്കാൻ ഇവിടേക്ക് വരൂ; ലക്ഷങ്ങൾ തരാം, ഒപ്പം വൻ ഓഫറും

കഠിന പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിൽ അനായാസം കണ്ണുകൾ മൂടിക്കെട്ടി സ്‌കേറ്റിങ് നടത്താൻ കഴിയുന്നത്. ഏറെ ശ്രദ്ധയും കരുതലും ആവശ്യമുള്ള ഈ പ്രകടനം വളരെ അനായാസം ചെയ്യുന്ന ഈ പെൺകുട്ടിയ്ക്ക് മികച്ച പിന്തുണയും സോഷ്യൽ ലോകത്ത് നിന്നും ലഭിക്കുന്നുണ്ട്. അതേസമയം ഈ വീഡിയോ ആരും അനുകരിക്കരുത്, ഇത് വളരെയധികം അപകടം പിടിച്ചതാണെന്ന് അഭിപ്രായപെടുന്നവരും നിരവധിയാണ്.

Story Highlights:girl roller skates blindfolded gets record