72 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍

October 14, 2020
new Covid cases

രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 72 ലക്ഷം കടന്നു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതും ഇന്ത്യയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,509 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 72,39,389 ആയി ഉയര്‍ന്നു.

730 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 1,10,586 പേര്‍ കൊവിഡ് രോഗം മൂലം മരണത്തിന് കീഴടങ്ങി.

അതേസമയം 87.05 ആണ് രോഗമുക്തി നിരക്ക്. 63,01,927 പേര്‍ ഇതുവരെ രോഗമുക്തരായി. 8,26,876 പേരാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി കൊവിഡ് രോഗത്തിന് നിലവില്‍ ചികിത്സയിലുള്ളത്.

Story highlights: India Latest Covid 19 Corona Virus Updates