ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് 20 റൺസ് വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിനു വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിറങ്ങിയ ഹൈദരാബാദിന് 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ഹൈദരാബാദിന്റെ നിരയിൽ അർധ സെഞ്ച്വറി നേടിയ കെയ്ൻ വില്യംസൻ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും വാട്സൺ- നായിഡു കൂട്ടുകെട്ടാണ് ചെന്നൈയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. വാട്സൺ 38 പന്തിൽ നിന്നും മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 42 റൺസ് നേടിയപ്പോൾ 34 പന്തില്‍ 41 റൺസായിരുന്നു റായുഡുവിന്റെ സമ്പാദ്യം. അവസാന ഓവറിൽ തകർത്തടിച്ച ധോണിയും രവീന്ദ്ര ജഡേജയുമാണ് ചെന്നൈയുടെ സ്കോർ 167- ൽ എത്തിച്ചത്. ഇതോടെ എട്ട് കളിയിൽ നിന്നും ആറു പോയിന്റുമായി ചെന്നൈ ആറാം സ്ഥാനത്താണ്.

Read also:‘നാൻസി റാണി’യായ് അഹാന കൃഷ്ണകുമാർ; പിറന്നാൾ ദിനത്തിലെ സർപ്രൈസ്

നേരത്തെ ചെന്നൈ സൂപ്പർ കിങ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഏഴ് റൺസിനായിരുന്നു ചെന്നൈയുടെ തോൽവി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 165 റൺസ് നേടി, എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്.

Story Highlights: Ipl  chennai won