ഇന്റർനെറ്റ് കമ്പനിയുടെ പേര് കുഞ്ഞിന് നൽകി; 18 വർഷത്തേക്ക് സൗജന്യ വൈഫൈ നൽകി കമ്പനി

October 22, 2020

അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ കൗതുകകരമായ ഒരു പരസ്യം സ്വിറ്റ്‌സർലാൻഡ് സ്വദേശികളായ ദമ്പതികൾ കാണുന്നത്..’ടൈ്വഫസ്’ അല്ലെങ്കിൽ ‘ടൈ്വഫിയ’ എന്ന കമ്പനിയുടെ പേര് കുഞ്ഞിന് നൽകിയാൽ 18 വർഷത്തേക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകാമെന്നായിരുന്നു പരസ്യം. സ്വിസ് ഇന്റർനെറ്റ് പ്രൊവൈഡറായ ടൈ്വഫൈ ആണ് ഈ പരസ്യം നൽകിയത്. ഇതോടെ ഈ വിചിത്ര ഓഫർ സ്വീകരിക്കാൻ ഈ ഡാംതികളും തയാറായി.

കുഞ്ഞിന്റെ പേര് സൂചിപ്പിക്കുന്ന ജനന സർട്ടിഫിക്കറ്റും കുഞ്ഞിന്റെ ചിത്രവും കമ്പനിയുടെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണം എന്നായിരുന്നു കമ്പനി നൽകിയ നിർദ്ദേശം. കമ്പനിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ശേഷം ടൈ്വഫൈ കമ്പനി നടത്തുന്ന വേരിഫിക്കേഷന് ശേഷമാണ് സമ്മാനം നൽകുക. ആൺ കുട്ടിയാണെങ്കിൽ ടൈ്വഫസ് എന്നും പെൺ കുട്ടിയാണെങ്കിൽ ടൈ്വഫിയ എന്നുമാണ് പേര് നൽകാൻ കമ്പനി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് സ്വിറ്റ്‌സർലാൻഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് സമ്മനത്തിന്ഈ അർഹനായത്. ഇതോടെ ഇന്റർനെറ്റ് ദാതാവിന്റെ പേര് കുഞ്ഞിന് നൽകിയ ദമ്പതികൾക്ക് 18 വർഷത്തേക്ക് സൗജന്യ വൈഫൈയും കമ്പനി നൽകി.

അതേസമയം സമ്മാനത്തിന് അർഹരായ ദമ്പതികൾ തങ്ങളുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടാൻ തയാറായിട്ടില്ല.

Story Highlights: Parents Got 18 Years Of Free Wifi After Naming Their child