പ്രതീക്ഷയുടെ പര്യായമായി ഒരു തമ്പ്സ് അപ്; വൈറലായി 99 കാരിയുടെ ചിത്രം

December 4, 2020

കൗതുകം നിറയ്ക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുള്ളതും ശ്രദ്ധ നേടുന്നതും. ഇപ്പോഴിതാ അത്തരത്തിൽ പ്രതീക്ഷയുടെ പര്യായമായ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാമാരിയിൽ അകപ്പെട്ടിട്ട് മാസങ്ങളായി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തിൽ കൊവിഡിനെ അതിജീവിച്ചവർ നൽകുന്ന ആശ്വാസം ചെറുതല്ല.

ഇപ്പോഴിതാ ലോകത്തിന് മുഴുവൻ ആശ്വാസമാകുകയാണ് അത്തരത്തിൽ ഒരു ചിത്രം. ക്രൊയേഷ്യയിൽ നിന്നുള്ള 99 കാരിയുടെ ചിത്രങ്ങളാണ് ലോകത്തിന് മുഴുവൻ ആശ്വാസമാകുന്നത്. കൊവിഡിനെ 99- ആം വയസിൽ അതിജീവിച്ച ഈ മുത്തശ്ശി നൽകുന്ന തമ്പ്സ്‌ അപ്പ് ലോകത്തിന് മുഴുവൻ പ്രതീക്ഷ നൽകുന്ന ഒന്നാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

മാർഗരീത്ത ക്രാഞ്ചെക്ക് എന്ന മുത്തശ്ശി കൊവിഡ് ബാധയെത്തുടർന്ന് ഒന്നര മാസത്തോളമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ആരോഗ്യസ്ഥിതി വളരെ മോശമായതിനാൽ ജീവൻ തിരിച്ചുകിട്ടും എന്നുപോലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഡോക്റുമാരും അഭിപ്രായപ്പെടുന്നത്. എന്നാൽ കൊവിഡിനെ അതിജീവിച്ച ഈ മുത്തശ്ശി ലോകത്തിന് മുഴുവൻ പ്രതീക്ഷ നൽകുന്നു എന്നാണ് അവരും അഭിപ്രായപ്പെടുന്നത്.

Story Highlights: 99 year old covid survivor photo goes viral