‘ക്ലിക്കുകൾക്കും ജാക്കറ്റിനും നന്ദി’- ലണ്ടനിൽ ലെനയുടെ ഫോട്ടോഗ്രാഫറായി നിമിഷ സജയൻ

December 10, 2020

മലയാള സിനിമാ താരങ്ങളായ നിമിഷ സജയൻ ലണ്ടനിൽ ഷൂട്ടിംഗ് തിരക്കിലാണ്. ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിലെത്തിയതാണ് നിമിഷ. മലയാളത്തിൽ നിന്നും നടി ലെനയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രീകരണത്തിനിടയ്ക്ക് രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് നിമിഷവും ലെനയും. നിമിഷ സജയൻ പകർത്തിയ തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് ലെന.

‘ക്ലിക്കുകൾക്കും ജാക്കറ്റിനും നിമിഷയ്ക്ക് നന്ദി’ എന്ന ക്യാപ്ഷനൊപ്പമാണ് ലെന മനോഹര ചിത്രം പങ്കുവെച്ചത്. ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ചിത്രത്തിൽ അമ്മയും മകളുമായാണ് ലെനയും നിമിഷയും വേഷമിടുന്നത്.

നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്-ഇന്ത്യൻ ചിത്രമാണ് ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’. നീത ശ്യാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ഒരു അനധികൃത കുടിയേറ്റ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം.

ജനപ്രിയ ഇന്ത്യൻ നടൻ ആദിൽ ഹുസൈനാണ് നിമിഷയുടെ അച്ഛന്റെ വേഷത്തിൽ എത്തുന്നത്. ഇംഗ്ലീഷ് നടൻ അന്റോണിയോയാണ് നായകൻ. ദി പ്രൊഡക്ഷൻ ഹെഡ്ക്വാർട്ടേഴ്‌സിന്റെ ബാനറിൽ മോഹൻ നാടാർ ആണ് ചിത്രം നിർമ്മിക്കുന്നത്.ഛായാഗ്രഹണം അഴകപ്പൻ. ചിത്രം 2021 ൽ റിലീസ് ചെയ്യും.

Read More: രവിവർമ്മ ചിത്രങ്ങളിലെ സുന്ദരിയായി രചന നാരായണൻകുട്ടി; ശ്രദ്ധനേടി ചിത്രങ്ങൾ

അതേസമയം, നിമിഷ നായികയാകുന്ന പുതിയ ചിത്രമാണ്  ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനുമാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ്- നിമിഷ ജോഡി ഒന്നിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. 

Story highlights- Nimisha Sajayan turns photographer for Lena