ഇനി ടെൻഷനില്ലാതെ പരീക്ഷയ്ക്ക് ഒരുങ്ങാം; 90+ മൈ ട്യൂഷന്‍ ആപ്പിന്റെ സഹായത്തോടെ

January 7, 2021
90plus

ഡിജിറ്റൽ ട്യൂഷൻ ആപ്ലിക്കേഷനായ 90+ മൈ ട്യൂഷൻ ആപ്ലിക്കേഷൻ ഇതിനോടകം വിദ്യാർത്ഥികൾക്കിടയിൽ ജനപ്രീതി നേടിക്കഴിഞ്ഞു. കൃത്യവും ലളിതവുമായ രീതിയിൽ പാഠഭാഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയാണ് 90+ മൈ ട്യൂഷൻ ആപ്ലിക്കേഷൻ. ഇപ്പോഴിതാ കൊവിഡ് കാലത്തെ വീട്ടിലിരുന്നുള്ള ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സ്കൂൾ തുറന്നുതുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിച്ച പാഠ്യവിഷയങ്ങള്‍ വീണ്ടും റിവൈസ് ചെയ്യുകയാണ് ഇപ്പോൾ മിക്ക സ്കൂളുകളിലും.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ ആരംഭിക്കുമെന്ന അറിയിപ്പ് എത്തിയതോടെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം ഒരല്പം ആശങ്കയിലാണ്. എന്നാൽ ഇനി ടെൻഷന്റെ ആവശ്യമില്ല. കാരണം കുട്ടികളുടെ മികച്ച പഠന നിലവാരം ഉറപ്പു വരുത്താനും വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് തയാറാക്കാനും 90+ മൈ ട്യൂഷന്‍ ആപ്പില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാനും മനസിലാക്കാനും കഴിയുന്ന രീതിയിൽ വളരെ ലളിതമായാണ് 90+ പ്ലസ് മൈ ട്യൂഷന്‍ ആപ്പിൽ ക്ലാസുകൾ സജ്ജീകരിച്ചിരിക്കുന്നത്.

ഓരോ ദിവസവും പഠിക്കുന്ന പാഠഭാഗത്തെക്കുറിച്ചും, വിദ്യാര്‍ത്ഥികള്‍ക്ക് ഏത് ഭാഗത്താണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്ന കാര്യവുമെല്ലാം ഇതിൽ വളരെ കൃത്യമായി നൽകുന്നതിനാൽ വിദ്യർത്ഥികൾക്ക് ഇത് കൂടുതൽ പ്രയോജനപ്പെടും. പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ സവിശേഷത.

Read also: ഫെബ്രുവരി എട്ടിന് ശേഷം ഫോണിൽ നിന്നും വാട്‌സ്ആപ്പ് നഷ്ടമായേക്കാം- പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും അറിയാം

ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വീഡിയോ ക്വാളിറ്റിയില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതും ഈ ആപ്പിന്റെ പ്രത്യേകതയാണ്. എങ്ങനെയാണ് അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള വീഡിയോകള്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ മാതാപിതാക്കൾക്കും സൗജന്യമായി കാണാം. 

Story Highlights: get ready for public exam with help of 90-plus my tuition app