അത്യാവശ്യ ഘട്ടങ്ങളിൽ മരുന്ന് വാങ്ങാൻ പോലീസ് സഹായം തേടാം

May 5, 2021

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അത്യവശ്യ ഘട്ടത്തിൽ മരുന്നുവാങ്ങാൻ പോലീസ് സഹായം തേടാമെന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

ഇതിനായി പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്പറില്‍ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.സോഷ്യല്‍ മീഡിയ വഴി കൊവിഡ് അവബോധം വളര്‍ത്താന്‍ സമയബന്ധിതമായി ഇടപെടുന്നതിന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍, സോഷ്യല്‍ മീഡിയ സെല്‍ എന്നിവയ്ക്ക് നിര്‍ദേശം നല്‍കി. പൊലീസിന്റെ ഫേസ്ബുക്ക് പേജ്, മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകള്‍ എന്നില ബോധവത്ക്കരണത്തിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story highlights- police control room number for emergency services