നേപ്പാളിൽ പാക്കപ്പ് വിളിച്ച് ‘തിരിമാലി’ ടീം

May 6, 2021

ബിബിൻ ജോർജ്, ധർമ്മജൻ ബോൾഗാട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രം തിരിമാലിയുടെ നേപ്പാളിലെ ഷൂട്ടിങ് അവസാനിച്ചു. ചലച്ചിത്രതാരം ബിബിൻ ജോർജാണ് ഇക്കാര്യം സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്. ‘അങ്ങനെ ….തിരിമാലിയുടെ …ഷൂട്ടിംഗ് ..നേപ്പാളിലെ അവസാനിച്ചു …അടരാടിയവർ …പോരാടിയവർ …യോദ്ധാക്കൾ …ഞങ്ങൾ’ എന്ന അടിക്കുറുപ്പോടെയാണ് ബിബിൻ സിനിമ വിശേഷം പങ്കുവെച്ചത്.

അതേസമയം നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധർമ്മജനും, ബിബിനും പുറമെ ജോണി ആന്റണി, അന്ന രേഷ്മ രാജൻ, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Read also; പ്ലാസ്റ്റിക്കിൽ കുരുങ്ങി ജീവൻ നഷ്ടമാകുന്ന പ്ലാറ്റിപസുകൾ; അറിയാം ഭൂമിയിലെ ഏറ്റവും വ്യത്യസ്തമായ ജീവിയെക്കുറിച്ച്…

അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ നേപ്പാളിൽ നിന്നുള്ള യാത്രയ്ക്ക് അനുമതി ലഭിക്കാതിരുന്നതിനാൽ നേരത്തെ ധർമ്മജൻ അടക്കമുള്ളവർക്ക് നാട്ടിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ സ്ഥാനാർത്ഥിയായിരുന്ന ധർമ്മജൻ മണ്ഡലത്തിൽ എത്തിച്ചേരാതിരുന്നതും മാധ്യമ ശ്രദ്ധ നേടിരുന്നു.

Story Highlights:thirimaali movies packup from nepal