കൊറോണക്കാലത്തെ കരുതൽ, യുവതിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

May 10, 2021
ramadan

രാജ്യം മുഴുവൻ കൊവിഡ് ഭീതിയിലാണ്. രോഗം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി എത്തുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. അത്തരത്തിൽ ഒരു സ്നേഹക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ ലോകത്തിന്റെ മുഴുവൻ കൈയടി വാങ്ങിക്കുന്നത്.

ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയ്ക്ക് വേണ്ടി നോമ്പ് മുറിച്ച ഒരു യുവതിയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. മധ്യപ്രദേശ്‌ സ്വദേശയായ മനോഹർ ലാൽ റാത്തോഡ് എന്ന യുവാവിനാണ് സഹായഹസ്തവുമായി അസമിൽ നിന്നും നൂറി ഖാൻ എന്ന യുവതി എത്തിയത്. രോഗബാധിതനായ യുവാവിന് പ്ലാസ്മ നല്കാൻ നൂറി എത്തിയപ്പോഴാണ് ഭക്ഷണമോ വെള്ളമോ കഴിക്കാതെ പ്ലാസ്മ എടുക്കാൻ കഴിയില്ലെന്ന് ഡോക്ടറുമാർ പറഞ്ഞത്. നോമ്പ് നോൽക്കുകയായിരുന്ന നൂറി ഉടൻ തന്നെ രോഗിയെ സഹായിക്കാനായി ലഘുഭക്ഷണവും വെള്ളവും കുടിച്ച് നോമ്പ് അവസാനിപ്പിക്കുകയായിരുന്നു.

Read also:ജീവിതം ആഘോഷമാക്കി 83 ആം വയസിൽ തനിച്ച് ലോകം ചുറ്റാനിറങ്ങിയ മുത്തശ്ശി

സമൂഹമാധ്യമങ്ങളിൽ നൂറിയെക്കുറിച്ചുള്ള വാർത്തകൾ വന്നതോടെ നിർവധിപ്പേരാണ് ഈ യുവതിയെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. ഇതാണ് യഥാർത്ഥ മനുഷ്യസ്നേഹമെന്നും, ഇപ്പോൾ വ്രതം പൂർത്തിയായെന്നും അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നുമായി നിരവധിപ്പേരാണ് നൂറിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Story Highlights:woman break her ramadan fasting to help