‘മഞ്ഞ മഞ്ഞ ബൾബുകൾ, മിന്നി മിന്നി കത്തുമ്പോൾ..’; ഹിറ്റായി ഹരിനാരായണന്റെ ‘കുഞ്ഞായിപ്പാട്ട്’

June 17, 2021

സമൂഹമാധ്യമങ്ങളിൽ വെറുതെ കുറിച്ചിട്ട ഹരിനാരായണന്റെ വരികൾ ഇപ്പോൾ പാട്ടുരൂപത്തിൽ ഹിറ്റായിരിക്കുകയാണ്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ ബി കെ ഹരിനാരായണൻ, കുഞ്ഞായിയുടെയും മഞ്ഞപ്പാട്ടിന്റെയും കഥ എന്നുപറഞ്ഞുകൊണ്ട് കുറിച്ച ഓർമ്മകൾക്ക് ഇപ്പോൾ ദൃശ്യഭാഷ ലഭിച്ചിരിക്കുകയാണ്.

രസകരമായ കഥയ്ക്കും കഥാപാത്രത്തിനും മനോഹരമായൊരു ദൃശ്യഭാഷ ഒരുക്കിയിരിക്കുകയാണ് സംഗീത സംവിധായകൻ രാം സുരേന്ദർ. അമ്മവീടിനടുത്തുള്ള കാവിലെ വേല കാണാൻ പോകുമ്പോൾ ബസിൽ വെച്ചുകണ്ട കാഴ്ചകളും അതിലെ കഥാപാത്രം പറഞ്ഞ കഥയുമാണ് വരികളായി ഹരിനാരായണൻ കുറിച്ചത്.

ഹരിനാരായണന്റെ സുഹൃത്ത് കൂടിയായ രാം സുരേന്ദർ ഈ വരികൾക്ക് ഈണം പകരുകയും പാടുകയും ചെയ്തു. പിന്നീട് സിനിമാ രംഗത്തെ മറ്റൊരു സുഹൃത്തും പോസ്റ്റർ ഡിസൈനറുമായ ജയറാം രാമചന്ദ്രനാണ് കു‍ഞ്ഞായിപ്പാട്ടിന് പോസ്റ്റർ തയ്യാറാക്കി. ഇതോടെ ‘കുഞ്ഞായിപ്പാട്ട് അഥവാ മഞ്ഞപ്പാട്ട്’ പിറവിയെടുത്തു.

Read More: ‘നസ്രിയ ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർക്കുകയാണ്’- ഹൃദ്യമായ കുറിപ്പുമായി ഫഹദ് ഫാസിൽ

ഷിജോ തളിയച്ചിറയാണ് കുഞ്ഞായിപ്പാട്ടിന് ദൃശ്യഭാഷ ഒരുക്കിയത്. രാം സുരേന്ദറാണ് ദൃശ്യഭാഷ എത്തിയപ്പോഴും ഈ രസകരമായ ഗാനം ആലപിച്ചത്. പാട്ടിനു പ്രത്യേകിച്ച് താളവും ചരണവും ഒന്നുമില്ലാതെ ആർക്കും പാടാമെന്നും ഹരിനാരായണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.’ പല്ലവി അനുപല്ലവി ചരണം കരുണം ബീഭത്സം എന്നിവ ഇല്ല . പാടുന്നവർക്ക് അവരുടെ തന്നിഷ്ട നിയമപ്രകാരം വരികളെ കണ്ടയ്ൻമെൻ്റ് സോണുകളായി തിരിക്കാവുന്നതും മുറിയ്ക്കാവുന്നതും തിരുത്താവുന്നതും ആണ്’- ബി കെ ഹരിനാരായണന്റെ വാക്കുകൾ. എന്തായാലും കുഞ്ഞായിപ്പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.

Story highlights- b k harinarayanan’s kunjayippattu